കേരളം

kerala

ETV Bharat / sitara

കാർത്തിക് ആര്യനില്ല, ദോസ്താന 2ല്‍ ദേശീയ അവാർഡ് ജേതാക്കൾ? - dharma productions karan johar kartik news

ദോസ്താന 2ൽ നിന്ന് കാർത്തിക് ആര്യൻ പുറത്തായതിനെ തുടർന്ന് രാജ്കുമാർ റാവുവോ വിക്കി കൗശലോ ആയിരിക്കും പകരം നായകനാകുക എന്നാണ് റിപ്പോർട്ടുകൾ.

After Kartik's ousting news latest  dostana 2 kartik karan johar issue news  ദേശീയ അവാർഡ് ജേതാക്കളായ താരങ്ങൾ പുതിയ വാർത്ത  ദോസ്താന 2 കാർത്തിക് ആര്യൻ കരൺ ജോഹർ വാർത്ത  കരൺ ജോഹർ ദോസ്താന 2 വാർത്ത  dostana 2 karan johar latest news  kartik aaryan karan johar latest news  dharma productions karan johar kartik news  കാർത്തിക് ആര്യൻ പുറത്തായി വാർത്ത
കാർത്തിക് ആര്യന് പകരം ദോസ്താന 2ലെത്തുന്നത് ദേശീയ അവാർഡ് ജേതാക്കളായ താരങ്ങൾ

By

Published : Apr 18, 2021, 7:07 AM IST

കരൺ ജോഹറിന്‍റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ഹിന്ദി ചിത്രം ദോസ്താന 2ൽ നിന്ന് കാർത്തിക് ആര്യൻ പുറത്തുപോയതിന് പിന്നാലെ നായകനായി ദേശീയ അവാർഡ് ജേതാക്കളായ താരങ്ങളെ പരിഗണിക്കുമെന്ന് സൂചന. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിനായി ദേശീയ അവാർഡ് നേടിയ രണ്ട് അഭിനേതാക്കളെ നിർമാതാക്കൾ ഇപ്പോൾ പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ രാജ്കുമാർ റാവുവോ വിക്കി കൗശലോ ആയിരിക്കും കാർത്തിക് ആര്യന് പകരക്കാരനാകുക. എന്നാൽ, വിക്കി കൗശലിന് നിർമാണത്തിനൊരുങ്ങുന്ന പുതിയ രണ്ട് ചിത്രങ്ങൾ ഉള്ളതിനാൽ താരം ദോസ്താന 2ലേക്ക് വരുന്നതിന് സാധ്യത കുറവാണ്.

പ്രിയങ്ക ചോപ്ര, അഭിഷേക് ബച്ചൻ, ജോൺ അബ്രഹാം എന്നിവർ ഒരുമിച്ച് അഭിനയിച്ച 2008ലെ ദോസ്താനയുടെ രണ്ടാം ചിത്രമാണ് ദോസ്താന 2. കാർത്തിക് ആര്യൻ സിനിമയിൽ നിന്ന് പുറത്തായതിനെ തുടർന്ന് 20 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും പറയുന്നു. കൊവിഡ് കാരണം ആദ്യം ചിത്രീകരണം വൈകിയിരുന്നെങ്കിലും പിന്നീട് ഷൂട്ടിങ് പുനരാരംഭിച്ചു. 20 ദിവസത്തെ ഷൂട്ടിങ്ങിൽ കാർത്തിക് ഭാഗമായ സീനുകളെല്ലാം പുതിയ താരത്തെ ഉപയോഗിച്ച് വീണ്ടും ചിത്രീകരിക്കേണ്ടി വരും.

കാർത്തിക് ആര്യൻ ചിത്രീകരണം നീട്ടികൊണ്ട് പോയതാണ് നിർമാതാക്കളുമായി പ്രശ്നത്തിലാവാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം ഇപ്പോൾ നിർത്തിവച്ചിരിക്കുന്നതിനാൽ മറ്റ് താരങ്ങൾക്കും ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കോളിൻ ഡി കുൻഹയാണ് ചിത്രത്തിന്‍റെ സംവിധായകൻ.

കൂടുതൽ വായനയ്ക്ക്: സുശാന്തിനെ പോലെ കാർത്തിക്കിനെയും ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് കങ്കണ

ABOUT THE AUTHOR

...view details