ഹൈദരാബാദ്:ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന് കൊവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നടന്‍ ക്വാറന്‍റൈനിൽ പ്രവേശിച്ചു. ലാൽ സിംഗ് ഛദ്ദയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രോഗബാധ തിരിച്ചറിഞ്ഞത്. ക്വാറന്‍റൈനിലാണെന്നും സഹപ്രവര്‍ത്തകരും ജീവനക്കാരും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും ആമിർ ഖാൻ അറിയിച്ചു. ഒപ്പം അഭിനയിക്കുന്ന കിയാര അദ്വാനിയടക്കം സഹപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് വിധേയരാകും. കൊവിഡിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ച ശേഷം താരം സെറ്റില്‍ തിരിച്ചെത്തുമെന്ന് അണിയറ പ്രവര്‍ത്തകരും അറിയിക്കുന്നു.
ആമിർ ഖാന് കൊവിഡ്; കിയാരയടക്കം സഹപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് - kiara advani lal singh chadha news latest
ലാൽ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനിടെയാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്.
ബോളിവുഡ് നടൻ ആമിർ ഖാന് കൊവിഡ്
ഓസ്‌കര്‍ പുരസ്‌ക്കാരം നേടിയ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രം സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദനാണ്. അതിഥി താരമായെത്തുന്ന കോയി ജാനേ നാ എന്ന ചിത്രത്തിന്‍റെ സ്ക്രീനിങ് പരിപാടിയിൽ താരം പങ്കെടുത്തിരുന്നു. ഈ മാസം 16 നായിരുന്നു ചടങ്ങ്. ഇതാണ് ആമിർ ഖാൻ പങ്കെടുത്ത ഒടുവിലത്തെ പൊതുപരിപാടി. ബോളിവുഡ് യുവനടൻ കാർത്തിക് ആര്യനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.