മുംബൈ: ബോളിവുഡ് ലഹരി മരുന്ന് കേസിൽ ഹാസ്യതാരം ഭാരതി സിംഗിനെയും ഭർത്താവ് ഹർഷ് ലിംബാച്ചിയയെയും മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഇരുവരെയും മുംബൈയിലെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചത്. ഇവരെ ഇന്ന് രാവിലെ മുംബൈയിലെ ആശുപത്രിയിൽ വൈദ്യപരിശോധനക്കും വിധേയമാക്കിയിരുന്നു.
മയക്കുമരുന്ന് കേസ്; ഭാരതി സിംഗിനെയും ഭർത്താവിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു - ജുഡീഷ്യൽ കസ്റ്റഡിയിൽ ഭാരതി സിംഗ് വാർത്ത
ഭാരതി സിംഗിനെയും ഭർത്താവിനെയും മൂന്ന് ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
അതേ സമയം, മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഭാരതിയും ഹർഷ് ലിംബാച്ചിയയും സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് നടിയുടെ വീട്ടിൽ എൻസിബി റെയ്‌ഡ് നടത്തിയത്. 86.5 ഗ്രാം കഞ്ചാവ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും പിന്നീട് ഭാരതിയെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഭാരതിയെയും ഭർത്താവും അവതാരകനുമായ ഹര്‍ഷ് ലിംബാച്ചിയെയും ഇന്ന് പുലർച്ചെ വരെ അന്വേഷണസംഘം ചോദ്യം ചെയ്‌തു. ശേഷം, എൻഡിപിഎസ് ആക്‌ട് 1986 പ്രകാരം ലിംബാച്ചിയയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരും കുറ്റസമ്മതം നടത്തിയതായും അന്വേഷണ സംഘം അറിയിച്ചു.