സോനു സൂദിനെ കാണാന്‍ തെലങ്കാനയില്‍ നിന്നും കാൽനടയായി മുംബൈയിലേക്ക് യാത്ര ചെയ്‌ത ആരാധകന്‍ ഒടുവില്‍ നടന്‍റെ അടുത്തെത്തി. വികരബാദ് സ്വദേശിയായ വെങ്കടേശ് എന്ന ബാലന്‍ തന്‍റെ അടുത്തെത്തിയ വിവരം സോനു സൂദാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
വെങ്കടേശ് പ്രചോദനമാണെന്ന് സോനു സൂദ്
'വെങ്കടേശ്... ഹൈദരാബാദ് മുതൽ മുംബൈ വരെ എന്നെ കാണാനായി നഗ്നപാദനായി നടന്നുവന്നിരിക്കുന്നു. ഗതാഗതം ക്രമീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടും അവന്‍ അതിന് വഴങ്ങിയില്ല. അവൻ ശരിക്കും പ്രചോദനമാണ്... എന്നിരുന്നാലും, ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ആരെയും പ്രോത്സാഹിപ്പിക്കില്ല....' വെങ്കടേശിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം സോനു കുറിച്ചു.