സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ അവസാന ചിത്രം ദിൽ ബെചാരെയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സഞ്‌ജനാ സങ്കിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. ബോളിവുഡ് താരം ആദിത്യ റായ് കപൂറിന്‍റെ നായികയായാണ് സഞ്‌ജന എത്തുന്നത്. 'ഓം ദി ബാറ്റിൽ വിത്തിൻ' എന്ന ആക്ഷൻ ചിത്രത്തിലാണ് നടി രണ്ടാമതായി നായികാ വേഷം ചെയ്യുന്നത്. ടിനു വർമയുടെ മകൻ കപിൽ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ പ്രൊഡക്ഷൻസ്, അഹമ്മദ്, ഷൈറ ഖാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആദിത്യ റായ് കപൂറിന്‍റെ നായികയായി സഞ്‌ജനാ സങ്കി - aditya roy kapur new movie with sanjana sanghi nes
കപിൽ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഓം ദി ബാറ്റിൽ വിത്തിൻ' എന്ന ആക്ഷൻ ചിത്രത്തിൽ ആദിത്യ റായ് കപൂറും സഞ്‌ജനാ സങ്കിയും ജോഡിയായെത്തുന്നു.

ആദിത്യ റായ് കപൂറിന്‍റെ നായികയായി സഞ്‌ജനാ സങ്കി
അടുത്ത മാസം ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും. 2021ന്‍റെ രണ്ടാം പകുതിയിലായിരിക്കും ഓം ദി ബാറ്റിൽ വിത്തിൻ പ്രദർശനത്തിന് എത്തുക. ഹിന്ദി സിനിമയിലെ പ്രമുഖ യുവതാരമായ ആദിത്യ റോയ് കപൂറിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം സഞ്‌ജയ് ദത്തിനും ആലിയാ ഭട്ടിനുമൊപ്പം അഭിനയിച്ച സടക് 2വായിരുന്നു. സുശാന്തിന്‍റെ ജോഡിയായി അഭിനയിച്ച ദിൽ ബെചാരയിലൂടെ ആരാധകപ്രീതി പിടിച്ചുപറ്റിയ താരമാണ് സഞ്‌ജനാ സങ്കി.