Aditya Narayan Shweta Agarwal welcome baby girl: ഗായകന്‍ ആദിത്യ നാരായണും ഭാര്യ ശ്വേത അഗര്‍വാളും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ശ്വേത അഗര്‍വാള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത ആദിത്യ നാരായണ്‍ ആരാധകരുമായി പങ്കുവച്ചത്.
ഫെബ്രുവരി 24നാണ് കുഞ്ഞ് ജനിച്ചതെന്നാണ് ആദിത്യ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. '2022 ഫെബ്രുവരി 24ന് ദൈവം ഞങ്ങള്‍ക്ക് സുന്ദരിയായ ഒരു പെണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതില്‍ ഞാനും ശ്വേതയും അങ്ങേയറ്റം നന്ദിയുള്ളവരാണ്.' -ഇപ്രകാരമാണ് ആദിത്യ കുറിച്ചത്. കുറിപ്പിനൊപ്പം തന്‍റെ വിവാഹ ചിത്രവും താരം പങ്കുവച്ചു. ശ്വേതയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന ചിത്രമാണ് ആദിത്യ ഇന്‍സ്‌റ്റയില്‍ പങ്കുവച്ചത്.
Aditya Narayan post on baby born: ആദിത്യയുടെ പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തി. 'അഭിനന്ദനങ്ങള്‍! മകള്‍ ഒരു അനുഗ്രഹമാണ്! ജീവിതത്തിന്‍റെ അടുത്ത ഘട്ടം നിങ്ങള്‍ പൂര്‍ണമായും ആസ്വദിക്കൂ..' -നടന്‍ ബര്‍ഖ സെന്‍ ഗുപ്‌ത കമന്‍റ് ചെയ്‌തു. 'മാതാപിതാക്കള്‍ ആയതിന് ആദിത്യക്കും ശ്വേതക്കും അഭിനന്ദനങ്ങള്‍. നിങ്ങള്‍ മൂന്ന് പേര്‍ക്കും സ്‌നേഹം.' -ഗായിക നീതി മോഹന്‍ കുറിച്ചു.