സോഷ്യല്‍ മീഡിയ വഴി ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ബോളിവുഡ് നടി യുവിക ചൗധരിക്കെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് നടിക്കെതിരെ പരാതി നല്‍കിയത്. യുവികയ്‌ക്കെതിരെ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ജാതി അധിക്ഷേപം നടത്തുന്ന നടിയുടെ വീഡിയോയും രജത് പൊലീസിന് സമര്‍പ്പിച്ചിട്ടുണ്ട്.
ദളിത് വിരുദ്ധ പരാമര്‍ശം, നടി യുവിക ചൗധരിക്കെതിരെ കേസ് - Actress Yuvika Chaudhary news
ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് നടിക്കെതിരെ പരാതി നല്‍കിയത്.
![ദളിത് വിരുദ്ധ പരാമര്‍ശം, നടി യുവിക ചൗധരിക്കെതിരെ കേസ് ദളിത് വിരുദ്ധ പരാമര്‍ശം, നടി യുവിക ചൗധരിക്കെതിരെ കേസ് Actress Yuvika Chaudhary booked by Haryana police over casteist slur in her video നടി യുവിക ചൗധരിക്കെതിരെ കേസ് നടി യുവിക ചൗധരി Actress Yuvika Chaudhary Actress Yuvika Chaudhary news Actress Yuvika Chaudhary films](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11953490-622-11953490-1622361835157.jpg)
Also read:ദ്വിഭാഷ ചിത്രവുമായി ദളപതി എത്തുന്നു,സംവിധാനം വംശി പൈഡിപള്ളി
പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് നടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മെയ് 25നാണ് യുവിക വിവാദമായ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. തുടര്‍ന്ന് നടി സോഷ്യല്‍മീഡിയ വഴി മാപ്പപേക്ഷിച്ചു. താന്‍ ഉപയോഗിച്ച വാക്കിന്‍റെ അര്‍ത്ഥം അറിയില്ലായിരുന്നുവെന്നാണ് നടി പറഞ്ഞത്. ഓം ഓം ശാന്തി ഓം, എനിമി തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ യുവിക അഭിനയിച്ചിട്ടുണ്ട്. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയാണ് താരം.