ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് നടി താപ്‌സി പന്നു. ദിഷയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി തപ്‌സി പന്നു ട്വീറ്റ് പങ്കുവെച്ചു. പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് ദിഷാ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് തപ്‌സി ട്വീറ്റ് ചെയ്‌തത്. ഫോട്ടോഗ്രാഫറായ അതുല്‍ കസ്‌ബേക്കര്‍ എഴുതിയ ട്വീറ്റും തപസി റിട്വീറ്റ് ചെയ്‌തിട്ടുണ്ട്. നേരത്തെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും സമരക്കാരെ പിന്തുണച്ചവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചും തപ്‌സി രംഗത്തെത്തിയിരുന്നു.
ദിഷാ രവിയുടെ ജാമ്യം; പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്ന് താപ്‌സി പന്നു - actress tapsee pannu tweet about disha
പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് ദിഷാ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് തപ്‌സി ട്വീറ്റ് ചെയ്‌തത്
ദിഷാ രവി ജാമ്യം; പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്ന് താപ്‌സി പന്നു
ഡല്‍ഹി പാട്യാല ഹൗസ് കോടതി ചൊവ്വാഴ്ചയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. ദിഷയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് തെളിവില്ലെന്ന് കാണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.