കേരളം

kerala

ETV Bharat / sitara

'വന്‍പരാജയം,രാജിവച്ചൊഴിയൂ' ; ഹര്‍ഷവര്‍ധനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വര ഭാസ്കര്‍ - Actress Swara Bhaskar

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എഴുതിയ മറുപടി കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു സ്വരയുടെ ട്വീറ്റ്. രാജിവച്ച് ഒഴിഞ്ഞുപോകാനും സ്വര ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ രൂക്ഷമായി വിമര്‍ശിച്ച് നടി സ്വര ഭാസ്‌കര്‍  നടി സ്വര ഭാസ്‌കര്‍  നടി സ്വര ഭാസ്‌കര്‍ ട്വീറ്റ്  നടി സ്വര ഭാസ്‌കര്‍ വാര്‍ത്തകള്‍  നടി സ്വര ഭാസ്‌കര്‍ സിനിമകള്‍  Actress Swara Bhaskar criticizes Union Health Minister Harsha Vardhan  Actress Swara Bhaskar criticizes Union Health Minister  Union Health Minister Harsha Vardhan  Actress Swara Bhaskar  Actress Swara Bhaskar news
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ രൂക്ഷമായി വിമര്‍ശിച്ച് നടി സ്വര ഭാസ്‌കര്‍

By

Published : Apr 19, 2021, 8:11 PM IST

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ശ്രമിക്കുന്നില്ലെന്ന് നടി സ്വര ഭാസ്‌കര്‍. രൂക്ഷമായ ഭാഷയിലായിരുന്നു സ്വരയുടെ ട്വീറ്റ്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക അറിയിച്ച് മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിനുള്ള ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍റെ മറുപടി റീ ട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു സ്വരയുടെ പ്രതികരണം. എല്ലാം വന്‍പരാജയമാണെന്നും അതിനാല്‍ രാജിവച്ച് ഒഴിഞ്ഞുപോകൂവെന്നും സ്വര കുറിച്ചു. കാര്യങ്ങൾ വ്യക്തമായി വിനിയോഗിക്കേണ്ടതിന് പകരം ആരോഗ്യമന്ത്രി മുന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് കളിക്കുകയാണെന്നും സ്വര പറഞ്ഞു.

Also read: സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡിന്‍റെ നില ഗുരുതരം

'രാജിവച്ചൊഴിയൂ... വൻ പരാജയം.... ഒഴിവാക്കാമായിരുന്ന ഈ ദുരന്തം ഉണ്ടായതിന് നിങ്ങളും നിങ്ങളുടെ സർക്കാരും ഞങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. കാര്യങ്ങൾ വ്യക്തമായി വിനിയോഗിക്കേണ്ടതിന് പകരം നിങ്ങൾ മുൻപ്രധാനമന്ത്രിക്ക് മറുപടി കത്തയയ്ക്കുന്നു. യാഥാർഥ്യം മനസിലാക്കി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് എന്ത് പറയുന്നു....നാണക്കേട്' എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.

നിലവിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക അറിയിച്ച് കഴിഞ്ഞ ദിവസമാണ് മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നും ജനസംഖ്യയുടെ മൊത്തം ശതമാനത്തിലേക്ക് വിപുലീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു. ആകെ ജനസംഖ്യയുടെ ചെറിയ ശതമാനം മാത്രമാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ മാസ്‌ വാക്‌സിനേഷന്‍റെ ആവശ്യകത വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details