മെര്‍ലിന്‍ മണ്‍റോ ലുക്കില്‍ സോനം കപൂര്‍ - സോനം കപൂര്‍ സിനിമകള്‍
മണിക്കൂറുകള്‍ എടുത്ത് രൂപമാറ്റം വരുത്തുന്നതിന്‍റെ വീഡിയോ സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു
നീലകണ്ണുകളുള്ള, ലോക സിനിമയുടെ മാദക സുന്ദരി മെര്‍ലിന്‍ മണ്‍റോയെപ്പോലെ ഹാലോവീന്‍ ഡേയില്‍ മേക്കോവര്‍ നടത്തി ബോളിവുഡ് യുവനടി സോനം കപൂര്‍. എവര്‍ഗ്രീന്‍ സ്റ്റൈല്‍ ഐക്കണും നടിയുമായ മെര്‍ലിന്‍ മണ്‍റോയായുള്ള സോനത്തിന്‍റെ രൂപമാറ്റം ആരെയും അതിശയിപ്പിക്കും. വിവിധതരം പോസുകളിലുള്ള ഫോട്ടോകളും സോനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മണിക്കൂറുകള്‍ എടുത്താണ് മേക്കപ്പ് പൂര്‍ത്തിയാക്കിയതെന്നും സോനും കുറിച്ചു. ഫോട്ടകള്‍ക്കൊപ്പം മെര്‍ലിന്‍ മണ്‍റോയുടെ ചില വാചകങ്ങളും സോനം കുറിച്ചിട്ടുണ്ട്. 'മൈ മണ്‍റോ മൊമന്‍റ്' എന്ന തലക്കെട്ടിലാണ് സോനം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ രൂപമാറ്റത്തെ കുറിച്ചുള്ള ആരാധകരുടെ അഭിപ്രായവും സോനം ചോദിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ ഇത് മെര്‍ലിന്‍ മണ്‍റോ തന്നെയോ എന്ന് സംശയിച്ച് പോകും. തന്‍റെ പ്രിയപ്പെട്ട രൂപമാറ്റങ്ങളിലൊന്ന് പുനസൃഷ്ടിച്ചതിന്‍റെ സന്തോഷവും സോനം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഗല്‍ സാമ്രാജ്യത്തിലെ അനാര്‍ക്കലിയും സലീമുമായിട്ടാണ് സോനവും ഭര്‍ത്താവ് ആനന്ദ് അഹൂജയും ഹാലോവീന്‍ ഡേയില്‍ എത്തിയത്.