കേരളം

kerala

ETV Bharat / sitara

'തടയാനോ തളയ്‌ക്കാനോ ആവില്ല' മുഖ്യമന്ത്രിയായി റിച്ച ഛദ്ദയുടെ ഗംഭീര പ്രകടനം - Richa Chadha Madam Chief Minister trailer out now

ജോളി എല്‍എല്‍ബിയുടെ സംവിധായകന്‍ സുഭാഷ് കപൂറാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. മാനവ് കൗര്‍, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങള്‍

actress Richa Chadha Madam Chief Minister trailer out now  മാഡം ചീഫ് മിനിസ്റ്റര്‍ ട്രെയിലര്‍  റിച്ച ഛദ്ദ സിനിമകള്‍  റിച്ച ഛദ്ദ വാര്‍ത്തകള്‍  റിച്ച ഛദ്ദ സിനിമാ വാര്‍ത്തകള്‍  Richa Chadha Madam Chief Minister trailer out now  Richa Chadha Madam Chief Minister trailer
റിച്ച ഛദ്ദ

By

Published : Jan 6, 2021, 12:50 PM IST

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്‌ത് ഫലിപ്പിച്ച് ബോളിവുഡില്‍ ശ്രദ്ധനേടുന്ന നടിയാണ് റിച്ച ഛദ്ദ. ഷക്കീല എന്ന ബയോപിക്കിന് ശേഷം പുതിയ സിനിമയുമായി വരികയാണ് റിച്ച. മാഡം ചീഫ് മിനിസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായാണ് റിച്ച സിനിമയില്‍ എത്തുന്നത്. യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതല്ല സിനിമയെങ്കിലും എവിടെയൊക്കയോ ഉത്തര്‍പ്രദേശ് മുന്‍ മുഖമന്ത്രി മായാവതിയുടെ ജീവിതത്തോട് സാദൃശ്യപ്പെട്ടിട്ടുണ്ട്.

ജോളി എല്‍എല്‍ബിയുടെ സംവിധായകന്‍ സുഭാഷ് കപൂറാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. മാനവ് കൗര്‍, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളാകുന്നത്. മുമ്പ് മാധ്യമ പ്രവര്‍ത്തകനായിരുന്നു സുഭാഷ് കപൂര്‍. അക്കാലത്ത് ലഭിച്ചിട്ടുള്ള രാഷ്ട്രീയമായ വിവരങ്ങളും മറ്റും ഉപയോഗിച്ചാണ് സംവിധായകന്‍ സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നത്. ടിസീരിസ് ഫിലിംസും കാഗ്ര ടാക്കീസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. 'അണ്‍ടച്ചബിള്‍... അണ്‍സ്റ്റോപ്പബിള്‍' എന്ന ടാഗ്‌ലൈനോടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.

'ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും ധൈര്യത്തോടെ നേരിടുന്ന തൊടാന്‍ പറ്റാത്ത വ്യക്തിയുടെ ജീവിത'മെന്നാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയപ്പോള്‍ റിച്ച കുറിച്ചത്. തിയേറ്ററുകള്‍ വീണ്ടും തുറന്ന ശേഷം റിലീസിനെത്തുന്ന റിച്ചയുടെ രണ്ടാമത്തെ സിനിമയാണ് മാഡം ചീഫ് മിനിസ്റ്റര്‍. ആദ്യ ചിത്രം ഷക്കീലയായിരുന്നു.

ABOUT THE AUTHOR

...view details