ബോളിവുഡ് നടി റിച്ച ഛദ്ദയുടെ പുതിയ സിനിമ മാഡം ചീഫ് മിനിസ്റ്ററിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സിനിമ ജനുവരി 22ന് തിയേറ്ററുകളിലെത്തും. റിച്ച തന്നെയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് സോഷ്യല്‍മീഡിയ വഴി പുറത്തിറക്കിയത്. ജോളി എല്‍എല്‍ബിയുെട സംവിധായകന്‍ സുഭാഷ് കപൂറാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. മാനവ് കൗര്‍, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളാകുന്നത്.
റിച്ച ഛദ്ദ സിനിമ മാഡം ചീഫ് മിനിസ്റ്റര്‍ ജനുവരി 22ന് തിയേറ്ററുകളില്‍ - നടി റിച്ച ഛദ്ദ
ജോളി എല്‍എല്‍ബിയുെട സംവിധായകന്‍ സുഭാഷ് കപൂറാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. മാനവ് കൗര്‍, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളാകുന്നത്
ടിസീരിസ് ഫിലിംസും കാഗ്ര ടാക്കീസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. 'അണ്‍ടച്ചബിള്‍... അണ്‍സ്റ്റോപ്പബിള്‍' എന്ന ടാഗ്‌ലൈനോടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 'ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും ധൈര്യത്തോടെ നേരിടുന്ന തൊടാന്‍ പറ്റാത്ത വ്യക്തിയുടെ ജീവിത'മെന്നാണ് ഫസ്റ്റ്ലുക്കിനൊപ്പം റിച്ച കുറിച്ചത്. അക്ഷയ് ഒബ്റോയി, ശുഭ്രജ്യോതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിയേറ്ററുകള്‍ വീണ്ടും തുറന്ന ശേഷം റിലീസിനെത്തുന്ന റിച്ചയുടെ രണ്ടാമത്തെ സിനിമയാണ് മാഡം ചീഫ് മിനിസ്റ്റര്‍. ആദ്യ ചിത്രം ഷക്കീലയായിരുന്നു.