പട്‌ന:ബോളിവുഡ് നടി റിയാ ചക്രബർത്തി അറസ്റ്റിൽ. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എൻസിബി റിയയെ അറസ്റ്റ് ചെയ്‌തത്. റിയ ഇടനിലക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി സുശാന്തിന് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, നടി ഇക്കാര്യം അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടില്ല.
ബോളിവുഡ് നടി റിയാ ചക്രബർത്തി അറസ്റ്റിൽ - sushant singh death case
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയെ എൻസിബി അറസ്റ്റ് ചെയ്‌തു.
ബോളിവുഡ് നടി റിയാ ചക്രബർത്തി അറസ്റ്റിൽ
നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത മയക്കുമരുന്ന് കേസിൽ റിയയുടെ സഹോദരൻ ഷോവിക് ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസവും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്‌തിരുന്നു. ഷോവിക് ചക്രവർത്തിയേയും സുശാന്തിന്‍റെ മാനേജർ സാമുവല്‍ മിറാൻഡയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കൂടുതൽ വായിക്കാൻ:റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ നര്‍ക്കോട്ടിക്‌സ് കസ്റ്റഡിയില്‍
Last Updated : Sep 8, 2020, 5:17 PM IST