കേരളം

kerala

ETV Bharat / sitara

ബാഫ്‌റ്റയില്‍ തിളങ്ങി പ്രിയങ്ക, ഫാഷന്‍ സെന്‍സില്‍ അമ്പരന്ന് ആരാധകര്‍ - priyanka chopra at bafta

പുരസ്‌കാര ചടങ്ങിന്‍റെ അവതാരകയായിരുന്നു പ്രിയങ്ക. കഴിഞ്ഞ ദിവസമാണ് പ്രിയങ്ക, ചടങ്ങിന്‍റെ ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

actress priyanka chopra at bafta 2021  ബാഫ്‌റ്റയില്‍ തിളങ്ങി പ്രിയങ്ക  ബാഫ്‌റ്റ  പ്രിയങ്ക ചോപ്ര  priyanka chopra at bafta  priyanka chopra
ബാഫ്‌റ്റയില്‍ തിളങ്ങി പ്രിയങ്ക

By

Published : Apr 12, 2021, 10:59 PM IST

74-ാമത് ബ്രിട്ടീഷ് അക്കാദമി ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്‌സ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടി പ്രിയങ്ക ചോപ്ര തന്‍റെ വേഷവിധാനത്തിലൂടെ ശ്രദ്ധനേടി. വസ്ത്രധാരണത്തില്‍ പ്രിയങ്ക അവതരിപ്പിച്ച വൈവിധ്യങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു. പുരസ്‌കാര ചടങ്ങിന്‍റെ അവതാരകയായിരുന്നു പ്രിയങ്ക. കഴിഞ്ഞ ദിവസമാണ് പ്രിയങ്ക, ചടങ്ങിന്‍റെ ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി.

ആദ്യത്തെ ചിത്രത്തില്‍ പ്രിയങ്ക അണിഞ്ഞിരുന്നത് കറുത്ത നിറത്തിലുള്ള സ്കേര്‍ട്ടും ജാക്കറ്റുമായിരുന്നു. ഒപ്പം പല വര്‍ണങ്ങളിലുള്ള വലിയ ചിത്രശലഭവും ഡ്രസ്സിന്‍റെ ആകര്‍ഷണീയത വര്‍ധിപ്പിച്ചു. മറ്റൊരു ചിത്രത്തില്‍ പിങ്ക് ജാക്കറ്റും സില്‍ക്കി വൈറ്റ് ട്രൗസറുമായിരുന്നു താരത്തിന്‍റെ വേഷം. പ്രിയങ്കയോടൊപ്പം ഭര്‍ത്താവ് നിക്കിനെയും ചിത്രങ്ങളില്‍ കാണാം. പ്രിയങ്ക ചോപ്ര അഭിനയിച്ചതും നിര്‍മിച്ചതുമായ 'ദി വൈറ്റ് ടൈഗര്‍' ബാഫ്‌റ്റ 2021ല്‍ രണ്ട് നോമിനേഷനുകള്‍ നേടിയിരുന്നു.

ABOUT THE AUTHOR

...view details