പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ ചിലർ രാജ്യത്തിന്‍റെ സമഗ്രത തകർക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ അനുപം ഖേറിനെതിരെ നടി പാര്‍വ്വതി തിരുവോത്ത് രംഗത്ത്. കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ബോളിവുഡ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോക്കാണ് പാർവ്വതിയുടെ പ്രതികരണം. "അയ്യേ" എന്ന് കുറിച്ചുകൊണ്ടാണ് പാർവ്വതി അനുപം ഖേറിന്‍റെ വീഡിയോ ഷെയർ ചെയ്‌തത്. ഒപ്പം താരത്തെ ഫാസിസ്റ്റെന്നും പാർവ്വതി ഹാഷ് ടാഗിലൂടെ വിളിക്കുന്നുണ്ട്.
അനുപം ഖേറിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് "അയ്യേ" മറുപടിയുമായി പാർവ്വതി തിരുവോത്ത് - Bollywood actor Anupam Kher
കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പരാമർശിച്ച ബോളിവുഡ് താരത്തിന്‍റെ വീഡിയോ "അയ്യേ..." എന്ന് കുറിച്ചാണ് നടി പാർവ്വതിയുടെ പ്രതികരണം.
"ചില ആളുകള്‍ രാജ്യത്തിന്‍റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് സംഭവിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അത്തരം ഘടകങ്ങള്‍ സമാനമായ അന്തരീക്ഷം സൃഷ്‌ടിക്കാനുള്ള ശ്രമം നടക്കുന്നു. ഇവരാണ് ശരിക്കും അസഹിഷ്‌ണുത കാണിക്കുന്നത്. നമ്മൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇത്തരം ആളുകളെ മാറ്റേണ്ടത് അനുവാര്യമാണ്, " അനുപം ഖേർ പൗരത്വ ഭേദഗതി നിയമത്തിൽ തന്‍റെ നിലപാടറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അനുപം ഖേറിന്‍റെ ഭാര്യ കിറോണ്‍ ഖേര്‍ ചണ്ഡിഗഡ് ലോക്‌സഭാംഗമാണ്.