ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്‌പുത് മരിച്ച് 30 ദിവസം പിന്നിടുമ്പോള്‍ ആദ്യമായി സുശാന്തിന്‍റെ ഓര്‍മകള്‍ നിറഞ്ഞ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയും മോഡലുമായ സുശാന്തിന്‍റെ കാമുകി റിയ ചക്രബര്‍ത്തി. സുശാന്തിനൊപ്പമുള്ള ചിത്രങ്ങളോടൊപ്പമായിരുന്നു റിയയുടെ വൈകാരികമായ കുറിപ്പ്. നടന്‍റെ മരണത്തിന് ശേഷം ആദ്യമായാണ് ഒരു പ്രതികരണം റിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സുശാന്തിന്‍റെ മരണത്തിന് ശേഷം നടന്ന അന്വേഷണത്തിന്‍റെ ഭാഗമായി റിയയെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍, നിന്നോടുള്ള സ്‌നേഹം ശാശ്വതമായിരിക്കുമെന്നും റിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'നിന്നെ നഷ്ടപ്പെട്ടിട്ട് 30 ദിവസങ്ങള്‍', സുശാന്തിന്‍റെ ഓര്‍മകളില്‍ കാമുകി റിയ ചക്രബര്‍ത്തി - sushant singh rajput latest news
നടന്‍റെ മരണത്തിന് ശേഷം ആദ്യമായാണ് ഒരു പ്രതികരണം റിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സുശാന്തിന്‍റെ മരണത്തിന് ശേഷം നടന്ന അന്വേഷണത്തിന്‍റെ ഭാഗമായി റിയയെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു
'ജീവിതത്തിന്‍റെ അര്‍ത്ഥം എങ്ങനെ കണക്കാക്കാനാകുമെന്ന് നീ എന്നെ പഠിപ്പിച്ചു. എല്ലാ ദിവസവും ഞാന്‍ നിന്നില്‍ നിന്ന് അത് പഠിച്ചു. നീ ഇനിയില്ല എന്നതിനോട് എനിക്കിനിയും പൊരുത്തപ്പെടാനായിട്ടില്ല. എനിക്കറിയാം നീ ഇന്ന് ഏറെ സമാധാനമുള്ള സ്ഥലത്താണെന്ന്. നമ്മുടെ സ്‌നേഹത്തിന്‍റെ ആഴം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. എല്ലാത്തിനെയും നീ തുറന്ന മനസോടെ സ്‌നേഹിച്ചു. സമാധാനത്തോടെ ഇരിക്കുക സുശി... നിന്നെ നഷ്ടമായിട്ട് മുപ്പത് ദിവസങ്ങള്‍... നിന്നോടുള്ള സ്‌നേഹം ശാശ്വതമായി തുടരും... പരിധികളില്ലാതെ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു...' റിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.