തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന ബയോപിക് തലൈവിക്കായി കാത്തിരിക്കുകയാണ് സിനിമാലോകം. ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് നടി കങ്കണ റണൗട്ടാണ്. ചിത്രത്തിന്‍റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിലെ കങ്കണയുടെ 'ന്യൂ ലുക്ക്' പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നര്‍ത്തകിയായി കങ്കണ; ആകാംഷ വര്‍ധിപ്പിച്ച് തലൈവിയിലെ ന്യൂ ലുക്ക് - Thalaivi
നര്‍ത്തകിയുടെ വേഷത്തിലാണ് പുതിയ പോസ്റ്ററില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്. ജൂണ്‍ 26ന് തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും
![നര്‍ത്തകിയായി കങ്കണ; ആകാംഷ വര്‍ധിപ്പിച്ച് തലൈവിയിലെ ന്യൂ ലുക്ക് Actress KanganaRanaut is shooting in Chennai for Thalaivi, which chronicles the life of former actress and CM of Tamil Nadu, Jayalalithaa നര്‍ത്തകിയായി കങ്കണ തമിഴ് ചിത്രം തലൈവി മുന്‍മുഖ്യമന്ത്രിയായിരുന്ന ജയലളിത എ.എല്‍ വിജയ് ഒരുക്കുന്ന ബയോപിക് എ.എല്‍ വിജയ് ഒരുക്കുന്ന ബയോപിക് തലൈവി ബോളിവുഡ് നടി കങ്കണ Actress KanganaRanaut Thalaivi CM of Tamil Nadu Jayalalithaa](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5939277-793-5939277-1580714230506.jpg)
നര്‍ത്തകിയുടെ വേഷത്തിലാണ് പോസ്റ്ററില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്. പച്ച ബ്ലൗസും ചുവപ്പ് സാരിയും സ്വര്‍ണാഭരണങ്ങളുമായി കങ്കണ രാജസദസിന് സമാനമായ സെറ്റില്‍ ചുവടുവെക്കുന്നു. അതിമനോഹരമായ മെയ്‌വഴക്കത്തോടെയാണ് കങ്കണ പുതിയ പോസ്റ്ററില്‍ ഉള്ളത്. ഒരു കാലത്ത് തെന്നിന്ത്യയെ ഇളക്കി മറിച്ച നടി എന്ന സ്ഥാനത്ത് നിന്ന് ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയിലേക്കുള്ള ജയലളിതയുടെ പ്രയാണമാണ് സിനിമ പറയുന്നത്.
2019 നവംബറിലായിരുന്നു ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത്. സിനിമാ ജീവിതത്തിന്‍റെ ആഢംബരങ്ങളെല്ലാം ഉപേക്ഷിച്ച് തമിഴ്‌നാടിന്‍റെ തലൈവിയായി, രാഷ്ട്രീയക്കാരിയായ ജയലളിതയിലേക്കുള്ള കങ്കണയുടെ രൂപമാറ്റം വ്യക്തമാക്കുന്ന പോസ്റ്ററും ടീസറും ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. രാഷ്ട്രീയക്കാരിയായ ജയലളിതയായി കങ്കണ രൂപമാറ്റം നടത്തിയപ്പോള്‍ 'ഒറിജിനാലിറ്റി' ഉണ്ടായിരുന്നില്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍. ചിത്രത്തില്‍ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. അദ്ദേഹത്തിന്‍റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. എന്നാല്‍ കങ്കണയുടെ മേക്കോവറില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി തിരിച്ചറിയാന്‍ സാധിക്കാത്ത വിധം മേക്കോവറോടെയാണ് എംജിആറിനെ പരിചയപ്പെടുത്തിയ ടീസറില്‍ അരവിന്ദ് സ്വാമി എത്തിയത്. ജൂണ്‍ 26ന് തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.