ഓസ്‌കര്‍ എന്‍ട്രി ലഭിച്ച് ഇന്ത്യന്‍ സിനിമയ്‌ക്കും മലയാള സിനിമയ്‌ക്കും ഒരുപോലെ അഭിമാനമായി മാറിയ ജെല്ലിക്കെട്ട് ടീമിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡില്‍ നിന്നും കങ്കണ റണൗട്ട്. ബോളിവുഡിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ടെന്ന് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കങ്കണ. തന്‍റെ പോരാട്ടത്തിന്‍റെ ഫലമായാണ് ജെല്ലിക്കട്ടിന് അംഗീകാരം ലഭിച്ചത് എന്നാണ് കങ്കണ റണാവത്ത് പറയുന്നത്. ബോളിവുഡ് മാഫിയയെ വിമര്‍ശിച്ചുകൊണ്ടാണ് താരം ജെല്ലിക്കട്ട് ടീമിനെ താരം പ്രശംസിച്ചിരിക്കുന്നത്.
ജെല്ലിക്കെട്ടിന് അഭിനന്ദനങ്ങളുമായി കങ്കണ റണൗട്ട് - jallikattu oscar entry
തന്‍റെ പോരാട്ടത്തിന്‍റെ ഫലമായാണ് ജെല്ലിക്കട്ടിന് അംഗീകാരം ലഭിച്ചത് എന്നാണ് കങ്കണ റണാവത്ത് പറയുന്നത്. ബോളിവുഡ് മാഫിയയെ വിമര്‍ശിച്ചുകൊണ്ടാണ് താരം ജെല്ലിക്കട്ട് ടീമിനെ പ്രശംസിച്ചിരിക്കുന്നത്

'ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാല് കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്' എന്നാണ് കങ്കണ കുറിച്ചത്. എന്നാല്‍ കങ്കണയുടെ ട്വീറ്റിനെ ഒരു കൂട്ടം മലയാള സിനിമാ പ്രേമികള്‍ വിമര്‍ശിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് സിനിമയെ കുറിച്ച് കൃത്യമായ അറിവില്ലാത്തതിനാലാണ് കങ്കണ ഇങ്ങനെ പറയുന്നത് എന്നാണ് ഇക്കൂട്ടര്‍ വിമര്‍ശിച്ചത്. സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണശേഷം പലപ്പോഴായി കങ്കണ ബോളിവുഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചെല്ലാം കങ്കണ പരസ്യമായി പ്രതികരിച്ചിരുന്നു.
നിരവധി പേരാണ് ഇതിനോടകം ജെല്ലിക്കെട്ടിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും അഭിനന്ദനങ്ങളുമായി എത്തിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അടക്കം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ് ജെല്ലിക്കെട്ട്. എസ്.ഹരീഷും ആര്‍.ജയകുമാറും ചേര്‍ന്നാണ് ജെല്ലിക്കട്ടിന്‍റെ തിരക്കഥയെഴുതിയത്. ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.