ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി നടി കങ്കണ റണൗട്ട്. സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കങ്കണയുടെ വിമര്‍ശനം. 'നിങ്ങളാരാണ് ഇന്ത്യയിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍' എന്നാണ് വീഡിയോയിലൂടെ മറ്റ് രാജ്യത്തെ ജനങ്ങളോട് കങ്കണ ചോദിക്കുന്നത്. 'കൊവിഡ് തരംഗം അമേരിക്കയില്‍ പിടിമുറുക്കിയപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ അവിടെ മരിച്ച് വീണിരുന്നു. അന്ന് എന്തുകൊണ്ട് ആരും നിര്‍ദേശങ്ങളുമായി അവിടെ ചെന്നില്ല....? ഒന്നും മനസിലാക്കതെ നിങ്ങള്‍ക്ക് എങ്ങനെയാണ് ഇന്ത്യയെ വിമര്‍ശിക്കാന്‍ സാധിക്കുക. ഇന്ത്യയിലെ ശവപറമ്പുകളുടെ ചിത്രങ്ങള്‍ കവര്‍ ഫോട്ടോയാക്കി വില്‍പ്പന കൂട്ടാനുള്ള ശ്രമമാണോ...?' കങ്കണ വീഡിയോയിലൂടെ ചോദിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനെയോ അവിടുത്തെ പ്രവര്‍ത്തനങ്ങളെയോ ആരും വിമര്‍ശിക്കേണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങളോട് പറയാൻ നിങ്ങൾ ആരാണ്?' കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരോട് കങ്കണ
രാജ്യത്ത് കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ ഉപദേശങ്ങള്‍ നല്‍കുന്നതോ ശരിയായ രീതിയല്ലെന്നാണ് നടി കങ്കണ റണൗട്ട് വീഡിയോയിലൂടെ പറയുന്നത്.
നേരത്തെ കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് വിവരിച്ച് താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എല്ലാവരും വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകണമെന്നും ആരും മറ്റുള്ളവര്‍ വാക്‌സിനെതിരെ പങ്കുവെക്കുന്ന പൊള്ളയായ സന്ദേശങ്ങള്‍ ചെവിക്കൊള്ളരുതെന്നും താരം വീഡിയോയിലൂടെ പറഞ്ഞിരുന്നു. വാക്‌സിന്‍ വില വ്യത്യാസവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സോനു സൂദ്, ഫര്‍ഹാന്‍ അക്തര്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയപ്പോള്‍ കങ്കണ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ബോളിവുഡ് മോദിയെ അര്‍ഹിക്കുന്നില്ലെന്നാണ് കങ്കണ അന്ന് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പിന്തുണച്ചുകൊണ്ട് കുറിച്ചത്.