എല്ലാ വിഷയങ്ങളിലും വിവാദ പരമായ ട്വീറ്റുകള്‍ കുറിക്കുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്യുന്ന നടിയാണ് കങ്കണ റണൗട്ട്. ഇപ്പോള്‍ കങ്കണയുടെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടുവരെ ഹര്‍ജികള്‍ കോടതിയില്‍ എത്തി കഴിഞ്ഞു. ഇപ്പോള്‍ കങ്കണയെ വിമര്‍ശിച്ച നടി വാമിഖ ഖബ്ബിയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തിരിക്കുകയാണ് കങ്കണ റണൗട്ട്. കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീയാണെന്നായിരുന്നു വാമിഖയുടെ പരമാര്‍ശം. ഇതിന് പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്‌തിരിക്കുകയാണിപ്പോള്‍.
വിമര്‍ശനം ഇഷ്ടപ്പെട്ടില്ല, വാമിഖ ഖബ്ബിയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌ത് കങ്കണ റണൗട്ട് - wamiqa gabbi on twitter
കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീയാണെന്നായിരുന്നു വാമിഖയുടെ പരമാര്‍ശം
കര്‍ഷക പ്രതിഷേധത്തെ വിമര്‍ശിച്ച കങ്കണയുടെ ട്വീറ്റിലൊന്ന് റീട്വീറ്റ് ചെയ്‌താണ് വാമിഖ പ്രതിഷേധം രേഖപ്പെടുത്തിയത്. 'മുമ്പ് ഉണ്ടായിരുന്ന ആരാധന ഇപ്പോള്‍ ലജ്ജിപ്പിക്കുന്നു. വെറുപ്പ് മാത്രം പരത്തുന്ന ഒരു സ്ത്രീയായി താങ്കള്‍ അധപ്പതിച്ചുവെന്നത് ഹൃദയഭേദകമാണ്.' വാമിഖ കുറിച്ചു. ഇതോടെയാണ് കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്‌തത്.
കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ 'ഷഹീന്‍ബാഗ് ദാദി' ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കങ്കണ വ്യാപകമായി വിമര്‍ശനം നേരിട്ട് തുടങ്ങിയത്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. സമരം തുടങ്ങിയപ്പോള്‍ മുതല്‍ വാമിഖ കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചിരുന്നു.