പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള #ResignModi ഹാഷ്‌ടാഗ് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. രാജ്യത്ത് കൊവിഡ് വാക്‌സിന്‍റെ വില നിയന്ത്രിക്കാതിരിക്കുകയും ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചുവീഴുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതക്കെതിരെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ റിസൈന്‍ മോദി ഹാഷ്ടാഗിലൂടെ രൂക്ഷവിമര്‍ശനമുയര്‍ത്തുന്നത്. ഇത്തരത്തില്‍ ട്വീറ്റ് ചെയ്‌ത ബോളിവുഡ് സെലിബ്രിറ്റികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്.
'മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ല';റിസൈന്‍ മോദി ഹാഷ്ടാഗ് പ്രചരണത്തിനെതിരെ കങ്കണ - കങ്കണ റണൗട്ട് നരേന്ദ്ര മോദി
സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്നാണ് കങ്കണയുടെ ട്വീറ്റ്.
സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്നാണ് കങ്കണ ട്വീറ്റ് ചെയ്‌തത്. മഹാരാഷ്ട്ര സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചുള്ള വാര്‍ത്തയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് കങ്കണ രംഗത്തെത്തിയത്.
ഇവര്‍ റിസൈന്‍ മോദിയെന്ന ഹാഷ്‌ടാഗ് ട്രെന്‍ഡിങ്ങാക്കിയവരാണെന്ന് കങ്കണ കുറിച്ചു. 'കേന്ദ്രം സൗജന്യമായാണ് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. എന്നിട്ടും ബോളിവുഡിലെ കോമാളികള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ച സംസ്ഥാനത്തെ വാഴ്ത്തുന്നു. എന്നിട്ട് അവര്‍ റിസൈന്‍ മോദി എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാക്കുന്നു. നിങ്ങള്‍ മോദിയെ അര്‍ഹിക്കുന്നില്ല. നിങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കേണ്ട' - കങ്കണ കുറിച്ചു.