ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി നടി ദീപിക പദുകോണ്‍ മടങ്ങി - എന്‍സിബി ദീപിക പദുകോണ്‍
മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി ചാറ്റ് നടന്നതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദീപിക പദുകോണിനെ എന്‍സിബി ചോദ്യം ചെയ്തത്

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ എൻസിബിക്ക് മുന്നിൽ ഹാജരായ നടി ദീപിക പദുകോണ്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മടങ്ങി. അഞ്ച് മണിക്കൂറോളം എന്‍സിബിയുടെ പ്രത്യേക സംഘം നടിയെ ചോദ്യം ചെയ്തു. സുശാന്തിന്‍റെ മരണം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി ചാറ്റ് നടന്നതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദീപിക പദുകോണിനെ എന്‍സിബി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ദീപികയും ഭർത്താവ് രൺവീർ സിംഗും ഗോവയിൽ നിന്നും മുംബൈയിലെത്തിയിരുന്നു.