നിരവധി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട് നടി അതിഥി റാവു ഹൈദരി. എന്നാല്‍ മലയാളിക്ക് അതിഥി സുപരിചിതയാകുന്നത് ജയസൂര്യ ചിത്രം സൂഫിയും സുജാതയിലൂടെയുമാണ്. സുജാതയായി അതിഥി കേരളക്കരയിലെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളായി. ഒടിടി പ്ലാറ്റ്‌ഫോമില്‍ ആദ്യമായി തിയേറ്റര്‍ റിലീസ് ഒഴിവാക്കി റിലീസ് ചെയ്‌ത ചിത്രമെന്ന നിലയില്‍ ഏറെ കാലം വിവാദങ്ങളില്‍ പെടുകയും വലിയ വാര്‍ത്തകള്‍ക്ക് വഴിവെക്കുകയും ചെയ്‌തിരുന്നു സിനിമ. ബോളിവുഡ് സിനിമകളിലടക്കം സാന്നിധ്യമറിയിച്ച അതിഥിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ധാവണിയില്‍ സുന്ദരിയായ സുജാതയെ മോഡേണ്‍ലുക്കില്‍ കണ്ടതിന്‍റെ ത്രില്ലിലാണ് ആരാധകരും.
മോഡേണ്‍ ലുക്കില്‍ സൂഫിയുടെ 'സുജാത' - actress Aditi rao news
ചാര നിറത്തിലുള്ള പലാസയും നീളന്‍ പഫ് കൈ പിടിപ്പിച്ച ബ്ലൈസും ധരിച്ചാണ് അതിഥി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. പ്രജാപതിയിലൂടെയാണ് അതിഥി മലയാള സിനിമയില്‍ അരങ്ങേറുന്നത്
ചാരനിറത്തിലുള്ള പലാസയും നീളന്‍ പഫ് കൈ പിടിപ്പിച്ച ബ്ലൈസും ധരിച്ചാണ് അതിഥി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. പ്രജാപതിയിലൂടെയാണ് അതിഥി മലയാള സിനിമയില്‍ അരങ്ങേറുന്നത്. രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടെയും ജെ.രാമേശ്വര്‍ റാവുവിന്‍റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി. 2007ല്‍ തമിഴ് ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശം. ഇതിലെ ദേവദാസി കഥാപാത്രം അദിതിയ്ക്ക് ഏറെ പ്രശസ്തി സമ്മാനിച്ചു. അതിഥിക്ക് പ്രശസ്തി നേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ല്‍ സുധീര്‍ മിശ്ര സംവിധാനം ചെയ്‌ത യേ സാലി സിന്ദഗിയായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള സ്ക്രീന്‍ അവാര്‍ഡ് ലഭിച്ചു.
റോക്സ്റ്റാര്‍, മര്‍ഡര്‍ 3, ബോസ്, വസീര്‍ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ല്‍ പത്മാവതില്‍ അതിഥി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രമാണ് അതിഥിയുടേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം മഹാസമുദ്രം, ദുല്‍ഖര്‍ നായകനാവുന്ന ഹേ സിനാമിക എന്നീ ചിത്രങ്ങളിലും അതിഥി അഭിനയിക്കുന്നുണ്ട്.