ലോക്‌ഡൗണ്‍ മൂലം പ്രതിസന്ധിയിലായവര്‍ നിരവധിയാണ്. പരസ്പരം സഹായിച്ച് മുന്നോട്ട് പോകേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. വിവിധ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും പ്രമുഖരുമെല്ലാം ജനങ്ങളെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോള്‍ ലോക്‌ഡൗണ്‍ കാലത്ത് ഒമ്പത് കുടുംബങ്ങളെ ഏറ്റെടുത്ത് സഹായിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്. ട്വീറ്റിലൂടെയാണ് തീരുമാനം വിവേക് ഒബ്റോയ് അറിയിച്ചത്. 'ഓരോരുത്തരും ഇതുപോലെ ചെയ്യാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ലകാര്യം എന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്' വിവേക് കുറിച്ചു.
ഒമ്പത് കുടുംബങ്ങളെ ലോക്‌ഡൗണ്‍ കാലത്ത് സംരക്ഷിക്കുമെന്ന് നടന്‍ വിവേക് ഒബ്റോയ് - നരേന്ദ്രമോദി
ലോക്‌ഡൗണ്‍ കാലത്ത് ഒമ്പത് കുടുംബങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കുമെന്നാണ് നടന്‍ വിവേക് ഒബ്റോയ് ട്വീറ്റ് ചെയ്തത്
ഒമ്പത് കുടുംബങ്ങളെ ലോക്‌ഡൗണ്‍ കാലത്ത് സംരക്ഷിക്കുമെന്ന് നടന്‍ വിവേക് ഒബ്റോയ്
21 ദിവസം ഒമ്പത് കുടുംബങ്ങളെ സഹായിക്കാനും പരിപാലിക്കാനും കഴിയുന്നവര്‍ അത് ഏറ്റെടുത്ത് ചെയ്താല്‍ അതായിരിക്കും ആത്മാര്‍ഥമായ നവരാത്രി ആഘോഷമെന്നും ലോക്‌ഡൗണ്‍ കാരണം മൃഗങ്ങളും ദുരിതം അനുഭവിക്കുന്നുണ്ട്. മനുഷ്യരെ പോലെതന്നെ അവരെയും സംരക്ഷിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്.