കേരളം

kerala

ETV Bharat / sitara

2020ല്‍ ലോകശ്രദ്ധ ആകര്‍ഷിച്ച ദക്ഷിണേന്ത്യന്‍ താരമായി സോനു സൂദ് - സോനു സൂദ് വാര്‍ത്തകള്‍

2020ല്‍ ലോകശ്രദ്ധ ആകര്‍ഷിച്ച ദക്ഷിണേന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണിപ്പോള്‍ സോനു സൂദ്. യുകെ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഐ എന്ന പത്രം പുറത്തുവിട്ട പട്ടികയിലാണ് ഒന്നാം സ്ഥാനത്ത് സോനു സൂദിന്‍റെ പേരുള്ളത്

Indian actor Sonu Sood  UK's 2020 celebrity list  50 Asian Celebrities in The World  COVID-19 lockdown  2020ല്‍ ലോകശ്രദ്ധ ആകര്‍ഷിച്ച ദക്ഷിണേന്ത്യന്‍ താരമായി സോനു സൂദ്  സോനു സൂദ്  സോനു സൂദ് വാര്‍ത്തകള്‍  സോനു സൂദ് സിനിമകള്‍
2020ല്‍ ലോകശ്രദ്ധ ആകര്‍ഷിച്ച ദക്ഷിണേന്ത്യന്‍ താരമായി സോനു സൂദ്

By

Published : Dec 10, 2020, 10:25 AM IST

ഇന്ത്യന്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമ നടനാണ്‌ പഞ്ചാബ്‌ സ്വദേശിയായ സോനു സൂദ്‌. ഹിന്ദി, തെലുങ്ക്‌, കന്നട, പഞ്ചാബി ഭാഷകളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങളില്‍ സോനു സൂദ്‌ അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമാ നടനെന്നതിനെക്കാള്‍ അദ്ദേഹത്തെ നല്ലൊരു മനുഷ്യ സ്നേഹിയായാണ് ഇന്ന് കാണുന്നത്. കൊവിഡ്‌ മഹാമാരി മൂലം രാജ്യത്ത്‌ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ സോനു സൂദ്‌ നടത്തിയ സഹായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ സോനു സൂദ്‌ വാര്‍ത്തകളില്‍ ഇടം നേടി തുടങ്ങിയത്.

ഒരു സമയത്ത്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ പേരും സോനു സൂദിന്‍റെതായിരുന്നു. 2020ല്‍ ലോകശ്രദ്ധ ആകര്‍ഷിച്ച ദക്ഷിണേന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണിപ്പോള്‍ സോനു സൂദ്. യുകെ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഐ എന്ന പത്രം പുറത്തുവിട്ട പട്ടികയിലാണ് ഒന്നാം സ്ഥാനത്ത് സോനു സൂദിന്‍റെ പേരുള്ളത്. ഈസ്റ്റേൺ ഐ എന്‍റര്‍ടെയ്‌ന്‍മെന്‍റ് എഡിറ്റർ അസ്ജദ് നസീറിന്‍റെ നേതൃത്വത്തിലാണ് പട്ടിക തയ്യാറാക്കിയത്. 'ലോക്ക് ഡൗൺ സമയത്ത് ഒരു സെലിബ്രിറ്റിയും സഹജീവികള്‍ക്ക് ചെയ്‌ത് നല്‍കാത്ത സഹായമാണ് സോനു സൂദ് സ്വന്തം ചെലവില്‍ നടത്തിയത്. അതിനാല്‍ അദ്ദേഹം ഈ സ്ഥാനത്തിന് അര്‍ഹനാണ്' അസ്ജദ് നസീര്‍ പറഞ്ഞു.

കര്‍ണാടകയിലേക്കുള്ള തൊഴിലാളികളേയും ബീഹാര്‍, ഉത്തര്‍പ്രദേശ്‌, ഒഡീഷ, ജാര്‍ഖണ്ഡ്‌ എന്നിവിടങ്ങളിലുള്ള തൊഴിലാളികളേയും പത്ത്‌ ബസുകള്‍ ഏര്‍പ്പാടാക്കിയാണ്‌ ഇദ്ദേഹം നാട്ടിലെത്തിച്ചത്‌. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ സഹായത്തോടെയാണ്‌ സോനു സൂദ്‌ ഇത്തരത്തില്‍ തൊഴിലാളികളെ സഹായിച്ചത്‌. തൊഴിലാളികളെ ബസില്‍ കയറ്റി വിടുന്ന സോനുവിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ രാജ്യത്തങ്ങോളം ഇങ്ങോളം ഒരു സൂപ്പര്‍ ഹീറോ പരിവേഷമായിരുന്നു സോനു സൂദിന്. കൂടാതെ തന്‍റെ ആറ് നിലയുള്ള ആഡംബര ഹോട്ടല്‍ കൊവിഡ്‌ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സോനു വിട്ട്‌ നല്‍കി. സോനു സൂദിന്‍റെ പ്രവര്‍ത്തനത്തിന്‌ എസ്‌ഡിജി സ്‌പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ്‌ നല്‍കിയാണ്‌ യുണൈറ്റഡ്‌ നേഷന്‍ ആദരിച്ചത്‌. പഞ്ചാബിലെ മോഗയാണ്‌ സോനു സൂദിന്‍റെ ജന്മസ്ഥലം. 47വയസുകാരനായ സോനു സൂദ്‌ എഞ്ചിനീയറിങ് ബിരുദധാരികൂടിയാണ്‌.

ABOUT THE AUTHOR

...view details