ട്രോളുകള്‍ എന്‍റെ പ്രവൃത്തികളെ ബാധിക്കില്ലെന്ന് സോനു സൂദ് - Actor Sonu Sood reaction about trolls
ഞാന്‍ സഹായിച്ച 7,03,246 ആളുകളുടെ അഡ്രസും ഫോണ്‍നമ്പറും ആധാര്‍ നമ്പറും എന്‍റെ പക്കലുണ്ടെന്നും സോനു സൂദ്
![ട്രോളുകള്‍ എന്‍റെ പ്രവൃത്തികളെ ബാധിക്കില്ലെന്ന് സോനു സൂദ് sonu sood Actor Sonu Sood reacts trolls സോനു സൂദ് വാര്‍ത്തകള്‍ Actor Sonu Sood reaction about trolls സോനു സൂദ് ട്രോളുകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8905765-306-8905765-1600848758406.jpg)
കൊവിഡ് ലോക്ക് ഡൗണ്‍ പ്രതിസന്ധി തുടങ്ങിയപ്പോള്‍ മുതല്‍ പലവിധ സഹായങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് നടന്‍ സോനു സൂദ്. ലോക്ക് ഡൗണ്‍ മൂലം വലഞ്ഞ നിരവധി അതിഥി തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചാണ് സോനു സൂദ് മാതൃകയായത്. അതിഥി തൊഴിലാളികളെ മാത്രമല്ല... രാജ്യത്തിനകത്തും പുറത്തുമായി കുടുങ്ങികിടന്ന നിരവധി വിദ്യാര്‍ഥികളെയും സോനു സൂദ് സ്വന്തം ചെലവില്‍ അവരവരുടെ നാടുകളിലെത്തിച്ചിരുന്നു. എന്നാല്‍ താരത്തിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സോനു തട്ടിപ്പുകാരനാണെന്ന തരത്തിലുള്ളതായിരുന്നു വിമര്‍ശനങ്ങളെല്ലാം. മാത്രമല്ല അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരം ട്രോളുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടന്‍. 'എന്നെ ട്രോളുന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമായിട്ടായിരിക്കും പക്ഷെ എന്നെ അതൊന്നും ബാധിക്കില്ലെന്നും എന്നെ ട്രോളുന്ന സമയം കൊണ്ട് വെറെ ആരെയെങ്കിലും നിങ്ങള്‍ സഹായിക്കൂ' എന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ വിമര്‍ശകരോട് പറഞ്ഞത്. ഞാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവകാശപ്പെടുന്നവര്‍ക്കുള്ള മറുപടി എന്‍റെ പക്കലുണ്ടെന്നും ഞാന്‍ സഹായിച്ച 7,03,246 ആളുകളുടെ അഡ്രസും ഫോണ്‍നമ്പറും ആധാര്‍ നമ്പറും എന്‍റെ പക്കലുണ്ടെന്നും സോനു സൂദ് വ്യക്തമാക്കി.