സൗത്തിലെസ്വര ഭാസ്‌കര്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയുമായി നടന്‍ സിദ്ധാര്‍ഥ്. സ്വരയുമായി താരതമ്യം ചെയ്യുന്നതില്‍ സന്തോഷമെന്നാണ് താരം കുറിച്ചത്. 'ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ സൗത്തിലെ സ്വര ഭാസ്‌കര്‍ എന്ന് വിളിക്കുന്നു. ഒരു കാര്യം വ്യക്തമാക്കാം..... എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും സ്വരയാകാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. അവര്‍ സുന്ദരിയും വിസ്മയിപ്പിക്കുന്ന വ്യക്തിയുമാണ്' സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്‌തു.
സിദ്ധാര്‍ഥിന്‍റെ ട്വീറ്റിന് സ്വര ഭാസ്‌കറും മറുപടി നല്‍കി. താങ്കള്‍ ഇന്ത്യയുടെ സിദ്ധാര്‍ഥാണെന്നാണ് സ്വര കുറിച്ചത്. ഇത്രയും ശക്തമായൊരു ശബ്ദത്തിന് നന്ദി എന്നും സ്വര ട്വീറ്റിന് മറുപടിയായി കുറിച്ചു.