കേരളം

kerala

ETV Bharat / sitara

ഐപിഎല്‍ ഗാലറിയില്‍ ആവേശമായി കിങ് ഖാന്‍ - KKR vs RR match in dubai news

താരത്തിന് പ്രിയപ്പെട്ട ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് ഏറ്റുമുട്ടുന്നത് കാണാനായാണ് ഷാരൂഖ് എത്തിയത്.

actor shah rukh khan spotted in KKR vs RR match in dubai  ഐപിഎല്‍ ഗാലറിയില്‍ ആവേശമായി കിങ് ഖാന്‍  കിങ് ഖാന്‍  ഷാരൂഖ് ഖാന്‍ ഐപിഎല്‍  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാര്‍ത്തകള്‍  KKR vs RR match in dubai  KKR vs RR match in dubai news  shah rukh khan spotted in KKR vs RR match in dubai
ഐപിഎല്‍ ഗാലറിയില്‍ ആവേശമായി കിങ് ഖാന്‍

By

Published : Oct 1, 2020, 6:26 PM IST

കൊറോണക്കിടയിലും ഒട്ടും ആവേശം ചോരാതെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശം പകരാനായി എത്തിയത് ഇന്ത്യന്‍ സിനിമയുടെ കിങ് ഖാന്‍ ഷാരൂഖും മകന്‍ ആര്യനുമാണ്. താരത്തിന് പ്രിയപ്പെട്ട ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് ഏറ്റുമുട്ടുന്നത് കാണാനായാണ് ഷാരൂഖ് എത്തിയത്. കളിക്കാരെയും കെകെആര്‍ ആരാധകരും ആവേശത്തിലാക്കുന്നതായിരുന്നു താരത്തിന്‍റെ സര്‍പ്രൈസ് വിസിറ്റ്. ഗാലറിയില്‍ മാസ്‌ക്കും കൂളിങ് ഗ്ലാസും അണിഞ്ഞ് നില്‍ക്കുന്ന ഷാരൂഖിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മത്സരത്തില്‍ 37 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. തമിഴ് സംവിധായകന്‍ അറ്റ്‌ലീ ഒരുക്കുന്ന ചിത്രത്തിലാണ് ഷാരൂഖ് ഇനി വേഷമിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ താരം ഡബിള്‍ റോളിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

ABOUT THE AUTHOR

...view details