ബാഹുബലി സീരിസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ പ്രഭാസ് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമ സലാറിന്‍റെ പൂജ ഹൈദരാബാദില്‍ നടന്നു. കെജിഎഫിന്‍റെ സംവിധായകൻ പ്രശാന്ത് നീലാണ് സലാര്‍ സംവിധാനം ചെയ്യുന്നത്. പ്രഭാസ് നായകനാകുന്ന സിനിമയുടെ പ്രി പ്രൊഡക്ഷൻ ജോലികള്‍ നേരത്തെ ആരംഭിച്ചിരുന്നു. നടൻ പ്രഭാസും സംവിധായകൻ പ്രശാന്ത് നീലും നിർമാതാവ് വിജയ് കിരാഗന്ദൂറും ഒന്നിക്കുന്ന സലാർ ഒരു ബഹുഭാഷാ ചിത്രമായിരിക്കുമെന്നാണ് സൂചന.
പ്രഭാസ് ചിത്രം സലാറിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും, പൂജ ചടങ്ങില്‍ പങ്കെടുത്ത് കെജിഎഫ് താരം യഷും - actor Prabhas Salaar movie news
കെജിഎഫിന്‍റെ സംവിധായകൻ പ്രശാന്ത് നീലാണ് സലാര്‍ സംവിധാനം ചെയ്യുന്നത്

കർണാടക ഉപമുഖ്യമന്ത്രി ഡോ.അശ്വത് നാരായണൻ, സംവിധായകൻ എസ്.എസ് രാജമൗലി, കന്നട നടന്‍ യഷ് എന്നിവരും ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. വെള്ള കുർത്തയും പാന്‍റുമായിരുന്നു പ്രഭാസിന്‍റെ വേഷം. യഷ് ഫുൾസ്ലീവ് ടീഷർട്ടും ജീൻസും ധരിച്ചായിരുന്നു എത്തിയത്. ചിത്രത്തിന്‍റെ ഷൂട്ട് ആരംഭിക്കുന്നതിൽ താൻ വളരെയധികം ആവേശത്തിലാണെന്ന് പ്രഭാസ് പറഞ്ഞു. നേരത്തെ പുറത്തിറങ്ങിയ സലാറിന്‍റെ ഫസ്റ്റ്ലുക്കിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഹോംബാലെ ഫിലിംസാണ് സിനിമ നിര്‍മിക്കുന്നത്. പൂജ ഹെഗ്ഡെയും പ്രഭാസും ഒന്നിക്കുന്ന രാധേ ശ്യാമാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പ്രഭാസ് സിനിമ.