ജനപ്രിയ പരമ്പര ശക്തിമാനിലൂടെ ജനങ്ങള്‍ക്ക് സുപരിചിതനായ നടനാണ് മുകേഷ് ഖന്ന. അടുത്തിടെ അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ച് നടത്തിയ ചില പ്രസ്‌താവനകള്‍ ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീകള്‍ വീട് വിട്ട് പുറത്ത് ജോലിക്ക് പോയി തുടങ്ങിയ ശേഷമാണ് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങളും മീ ടു ആരോപണങ്ങളും ഉണ്ടാകാന്‍ തുടങ്ങിയത് എന്നാണ് മുകേഷ് ഖന്ന അഭിമുഖത്തിനിടെ പറഞ്ഞത്.
സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയ ശേഷമാണ് 'മീ ടു' പോലുള്ളവ വരാന്‍ തുടങ്ങിയതെന്ന് മുകേഷ് ഖന്ന - മുകേഷ് ഖന്ന വൈറല്‍ വീഡിയോ
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകളാണ് നടന്‍ മുകേഷ് ഖന്ന നടത്തിയത്. അഭിമുഖത്തിന്‍റെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ നടനെതിരെ രംഗത്തെത്തി
'പുരുഷനും സ്ത്രീകളും വ്യത്യസ്‌തരാണ്. വീടിന്‍റെ പരിപാലനമാണ് സ്ത്രീകളുടെ ജോലി. സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീടു മൂവ്‌മെന്‍റും പ്രശ്‌നങ്ങളും ആരംഭിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണ്. പുരുഷന്‍ എന്ത് ചെയ്യുന്നോ അത് ഞാനും ചെയ്യും എന്ന് കരുതി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പുരുഷന്‍ പുരുഷനാണ്... സ്ത്രീ... സ്ത്രീയും. ഇന്ന് സ്ത്രീകള്‍ സംസാരിക്കുന്നത് തന്നെ പുരുഷന്മാരുടെ തോളോട് തോള്‍ ചേര്‍ന്ന് നടക്കുന്നത് സംബന്ധിച്ചാണ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതുകൊണ്ട് കുട്ടികള്‍ക്ക് അമ്മയെ നഷ്ടമാവുകയാണ്. എല്ലാ പ്രശ്‌നങ്ങളും തുടങ്ങിയത് ഇതുകൊണ്ടാണ്. ' മുകേഷ് ഖന്ന പറഞ്ഞു. വീഡിയോ വൈറലായതോടെ മുേകഷ് ഖന്നയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.