കേരളം

kerala

ETV Bharat / sitara

5ജി നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള, ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയില്‍ - 5 ജിക്കെതിരെ ജൂഹി ചൗള

5ജി സേവനം മനുഷ്യർക്കും ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്നതിൽ പഠനം നടത്തണമെന്ന്​ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള.

ഇന്ത്യയിൽ 5ജി വാർത്ത  5ജി ജൂഹി ചൗള വാർത്ത  ജൂഹി ചൗള ഹിന്ദി നടി പാരിസ്ഥിതിക പ്രവർത്തക വാർത്ത  5ജി ഇന്ത്യ വാർത്ത  juhi chawla hindi cinema environmentalist news  juhi chawala 5g india news  juhi chawla india communication news
ജൂഹി ചൗള

By

Published : May 31, 2021, 7:37 PM IST

ന്യൂഡൽഹി : രാജ്യത്ത് 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ്​ നടി ജൂഹി ചൗള. പരിസ്ഥിതിക്ക് ഹാനികരമാണെന്ന് കാണിച്ചാണ് നടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെങ്കിലും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്നതിനിലാണ് നിയമപോരാട്ടമെന്നാണ് നടിയുടെ വിശദീകരണം. 5ജി സേവനം മനുഷ്യർക്കും ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്നതിൽ പഠനം നടത്തണമെന്ന്​ ജൂഹി ചൗള ഹർജിയിൽ ആവശ്യപ്പെടുന്നു.

മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച്​ സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണം.വയര്‍ലസ് ആശയവിനിമയ സംവിധാനങ്ങൾ പോലുള്ള സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ നാം ഉപയോഗിക്കുന്നുണ്ട്. വയര്‍ലസ് ഉപകരണങ്ങളില്‍ നിന്നും നെറ്റ്‌വര്‍ക്ക്‌ ടവറുകളില്‍ നിന്നുമുള്ള റേഡിയോ ഫ്രീക്വന്‍സി വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരവുമാണ്. ഇന്നത്തെ സാങ്കേതിക വിദ്യയേക്കാൾ 5ജിക്ക് 10 മുതൽ 100 മടങ്ങ് വരെ റേഡിയോ ഫ്രീക്വന്‍സി വികിരണമുള്ളതിനാൽ ദോഷകരമാണെന്നും ജൂഹി ചൗള പറയുന്നു.

Also Read: വാക്‌സിന്‍ സ്വീകരിച്ച് സന്യ മല്‍ഹോത്രയും അമേയ്‌റ ദസ്‌തൂറും

അതേസമയം ഹർജിയില്‍ വാദം കേൾക്കാന്‍ ജസ്റ്റിസ് സി ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് വിസമ്മതിച്ചതിനെ തുടർന്ന് കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

ABOUT THE AUTHOR

...view details