നടന്‍ ഇര്‍ഫാന്‍ഖാന്‍റെ മരണത്തോടെ ഇന്ത്യന്‍ സിനിമക്ക് അതുല്യനായ ഒരു പ്രതിഭയെയാണ് നഷ്ടപ്പെട്ടത്. സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയാണ് ഇര്‍ഫാന്‍ മടങ്ങിയത്. ഇപ്പോള്‍ ഇര്‍ഫാന്‍ ഖാന്‍റെ മനോഹരമായൊരു വീഡിയോ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് മകന്‍ ബാബില്‍. ഭാര്യ സുപാതയെ ചേര്‍ത്ത് പിടിച്ച് പാട്ട് പാടി നല്‍കുന്ന ഇര്‍ഫാനാണ് വീഡിയോയിലുള്ളത്. ഇര്‍ഫാനൊപ്പം സുതാപയും വരികള്‍ മൂളുന്നുണ്ട്.
ഭാര്യയ്ക്ക് പാട്ടുപാടി നല്‍കുന്ന ഇര്‍ഫാന്‍ഖാന്‍, വീഡിയോ പങ്കുവെച്ച് മകന്‍ ബാബില്‍
ഭാര്യ സുപാതയെ ചേര്‍ത്ത് പിടിച്ച് പാട്ട് പാടി നല്‍കുന്ന ഇര്‍ഫാനാണ് വീഡിയോയിലുള്ളത്. അംഗ്രേസി മീഡിയത്തിന്‍റെ ഷൂട്ടിങിനായി ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഷൂട്ട് ചെയ്‌തിരിക്കുന്നതാണ് ബാബില്‍ പങ്കുവെച്ച വീഡിയോ.
അംഗ്രേസി മീഡിയത്തിന്‍റെ ഷൂട്ടിങിനായി ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഷൂട്ട് ചെയ്‌തിരിക്കുന്നതാണ് ബാബില്‍ പങ്കുവെച്ച വീഡിയോ. മേരെ സായ എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് പാടുന്നത്. ഇടയ്ക്ക് വരികളെക്കുറിച്ച് ഇര്‍ഫാന്‍ കണ്‍ഫ്യൂഷനിലാവുന്നതും വീഡിയോയില്‍ കാണാം. ഇര്‍ഫാനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്‌തിരിക്കുന്നത്. ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചത്. രണ്ട് വര്‍ഷം നീണ്ട കാന്‍സര്‍ പോരാട്ടത്തിന് ഒടുവിലായിരുന്നു താരത്തിന്‍റെ മരണം.