ബോളിവുഡ് താരറാണിമാരില്‍ ഒരാളായ ദീപിക പദുകോണിന് സോഷ്യല്‍മീഡിയകളിലൂടെയും അല്ലാതെയുമായി ലക്ഷകണക്കിന് ആരാധകരാണുള്ളത്. സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ ദീപിക അടക്കമുള്ള ബോളിവുഡ് താരങ്ങളെ എൻസിബി ചോദ്യം ചെയ്‌തിരുന്നു. അതുവരെ എല്ലാ സോഷ്യല്‍ മീഡിയകളിലും സജീവമായിരുന്ന താരം പിന്നീട് ആക്ടീവല്ലാതെയായി.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്‌ത് ദീപിക പദുകോണ്‍, അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് ആരാധകര്‍ - ദീപിക പദുകോണ്‍ വാര്‍ത്തകള്‍
പോസ്റ്റുകള്‍ നീക്കം ചെയ്‌ത ശേഷം പുതുവത്സരം ആശംസിച്ചുള്ള ഒരു ഓഡിയോ ദീപിക പദുകോണ്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്
ഇപ്പോള്‍ എല്ലാ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെയും പോസ്റ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്‌തിരിക്കുകയാണ് ദീപിക. കാരണം എന്തെന്നത് താരം വ്യക്തമാക്കിയിട്ടില്ല. പോസ്റ്റുകള്‍ നീക്കം ചെയ്‌ത ശേഷം പുതുവത്സരം ആശംസിച്ചുള്ള ഒരു ഓഡിയോ താരം സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
പുതുവര്‍ഷത്തിലെ താരത്തിന്‍റെ അപ്രതീക്ഷിത നീക്കം ആരാധകരെയും ഞെട്ടിച്ചു. 5.2 കോടി ഫോളേവേഴ്‌സാണ് ദീപികയ്ക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഫേസ്ബുക്കില്‍ നാല് കോടിയോളം ഫോളോവേഴ്‌സും ട്വിറ്ററില്‍ 2.7 കോടിയോളം ഫോളോവേഴ്‌സുമുണ്ട്. കൂടാതെ ഇന്‍സ്റ്റാഗ്രാമിലെ ബ്രാന്‍ഡ് പ്രമോഷനിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവും താരം ഉണ്ടാക്കിയിരുന്നു. പോസ്റ്റുകള്‍ നീക്കിയതിന് പിന്നാലെ ഫേസ്ബുക്കില്‍ പുതിയ പ്രൊഫൈല്‍ ചിത്രം ദീപിക പങ്കുവെച്ചിട്ടുണ്ട്.