കേരളം

kerala

ETV Bharat / sitara

അവർക്ക് സന്തോഷം നിറച്ച് 'ആയത്' വന്നു; ചിത്രങ്ങൾ പങ്കുവെച്ച് ആയുഷ് ശർമ - Salman Khan sister new baby

സൽമാൻ ഖാന്‍റെ സഹോദരി അർപിതാ ഖാനും ബോളിവുഡ് താരം ആയുഷ് ശർമക്കും കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പെൺകുട്ടി ജനിക്കുന്നത്.

Actor Ayush Sharma shares pics of newborn  Ayush Sharma shares pics of newborn  Ayush Sharma baby girl latest news  ക്വത്ത  ആയുഷ് ശർമ  ആയുഷ് ശർമ പെൺകുഞ്ഞ്  'ആയതി'ന്‍റെ വരവിലെ സന്തോഷം  പങ്കുവെച്ച് ആയുഷ് ശർമ  അർപിതാ ഖാൻ  സൽമാന്‍റെ സഹോദരി ഭർത്താവ്  സൽമാൻ ഖാന്‍റെ സഹോദരി  Ayush Sharma  baby girl Ayat  Arpitha Khan  Salman Khan sister new baby  Salman Khan sister
ആയുഷ് ശർമ

By

Published : Dec 30, 2019, 6:10 PM IST

മുംബൈ: ബോളിവുഡിലെ സെലിബ്രിറ്റി സിസ്റ്ററുടെയും നടൻ ആയുഷ് ശർമയുടെയും പുതിയ സന്തോഷം കഴിഞ്ഞ വെള്ളിയാഴ്‌ച അവർക്ക് ജനിച്ച പെൺകുഞ്ഞാണ്. സൽമാൻ ഖാന്‍റെ പിറന്നാൾ ദിവസമാണ് സഹോദരി അർപിതക്ക് കുഞ്ഞ് ജനിച്ചതും. തങ്ങളുടെ സന്തോഷത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രണ്ടാമത്തെ കുട്ടി 'ആയതിന്' ആശംസകളറിയിക്കുകയാണ് യുവതാരം ആയുഷ് ശർമ.

"ആയത്, ഈ മനോഹരമായ ലോകത്തിലേക്ക് സ്വാഗതം. നീ ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നു. അതുപോലെ എല്ലാവരുടെയും ജീവിതത്തിലും നീ ഒരു സന്തോഷമായി മാറട്ടെ," സൽമാന്‍റെ സഹോദരി ഭർത്താവ് ആയുഷ് ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവച്ച ചിതങ്ങൾക്കൊപ്പം കുറിച്ചു.

ലവ്‌രാത്രിയിലെ മികച്ച തുടക്കത്തിന് ശേഷം ആയുഷിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ക്വത്ത. ആയുഷ് ശർമക്കൊപ്പം ചിത്രത്തിലെത്തുന്നത് കത്രീന കൈഫിന്‍റെ സഹോദരി ഇസബെല്ലയാണ്.

ABOUT THE AUTHOR

...view details