മുംബൈ: ബോളിവുഡ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ അര്‍ജുന്‍ രാംപാലിന്‍റെ സുഹൃത്തിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‌തു. താരത്തിന്‍റെ സുഹൃത്തായ പോള്‍ ബാര്‍ട്ടലാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്. കേസില്‍ ചോദ്യം ചെയ്യലിനായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് മുന്നില്‍ അര്‍ജുന്‍ രാംപാല്‍ ഹാജരായിട്ടുണ്ട്.
മയക്കുമരുന്ന് കേസ്; അര്‍ജുന്‍ രാംപാലിനെ എന്‍സിബി ചോദ്യം ചെയ്യുന്നു - അര്‍ജുന്‍ രാംപാലിന്‍റെ സുഹൃത്ത് അറസ്റ്റില്‍
തിങ്കളാഴ്‌ച അര്‍ജുന്‍ രാംപാലിന്‍റെ വീട്ടില്‍ എന്‍സിബി റെയ്‌ഡ് നടത്തിയിരുന്നു
![മയക്കുമരുന്ന് കേസ്; അര്‍ജുന്‍ രാംപാലിനെ എന്‍സിബി ചോദ്യം ചെയ്യുന്നു Arjun Rampal Actor Arjun Rampal reaches NCB office questioning in a drug case NCB arrests actor Arjun Rampals friend Paul Bartel അര്‍ജുന്‍ രാംപാലിനെ എന്‍സിബി ചോദ്യം ചെയ്യുന്നു അര്‍ജുന്‍ രാംപാലിന്‍റെ സുഹൃത്ത് അറസ്റ്റില്‍ അരുജുന്‍ രാംപാല്‍ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9531514-1062-9531514-1605248514744.jpg)
മയക്കുമരുന്ന് കേസ്; അര്‍ജുന്‍ രാംപാലിനെ എന്‍സിബി ചോദ്യം ചെയ്യുന്നു
നേരത്തെ നടന്‍റെ വീട്ടില്‍ എന്‍സിബി റെയ്‌ഡ് നടത്തിയിരുന്നു. അര്‍ജുന്‍റെ കൂട്ടുകാരി ഗബ്രിയേലയെ ബുധനാഴ്‌ച ആറ് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലാവോസിന് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു.