മുംബൈ:ലഹരി മരുന്ന് കേസിൽ ബോളിവുഡ് നടൻ അജാസ് ഖാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്‌ച രാജസ്ഥാനിൽ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയ താരത്തെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തിരുന്നു. മയക്കുമരുന്ന് വില്‍പനക്കാരന്‍ ഷാദാബ് ബറ്റാറ്റയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. നടന്‍റെ മുംബൈയിലെ രണ്ട് കെട്ടിടങ്ങളിൽ എൻസിബി റെയ്ഡ് നടത്തുകയും ചെയ്‌തു. തുടർന്ന് ഇന്ന് അജാസ് ഖാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിൽ - actor ajaz khan arrest by ncb news
രാജസ്ഥാനിൽ നിന്നും മുംബൈയിലെത്തിയപ്പോഴാണ് അജാസ് ഖാനെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. ഇന്ന് താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
![മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിൽ അജാസ് ഖാൻ അറസ്റ്റ് പുതിയ വാർത്ത മയക്കുമരുന്ന് കേസ് വാർത്ത ലഹരി മരുന്ന് കേസ് ബോളിവുഡ് വാർത്ത നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അജാസ് അറസ്റ്റ് വാർത്ത എൻസിബി ബോളിവുഡ് വാർത്ത actor ajaz khan arrest by ncb news bollywood actor ajaz khan news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11215976-thumbnail-3x2-ajazkhan.jpg)
മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിൽ
മുമ്പും അജാസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2018ൽ താരത്തെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയും അജാസ് ഖാന്‍റെ പക്കൽ നിന്നും ഒരു ലക്ഷം രൂപ വില വരുന്ന ലഹരിവസ്തുക്കൾ പിടികൂടുകയും ചെയ്‌തിരുന്നു. ബിഗ് ബോസിലൂടെയും മിനിസ്‌ക്രീൻ പരമ്പരയിലും രക്ത ചരിത്ര, സിങ്കം റിട്ടേൺസ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് അജാസ് ഖാൻ.
Last Updated : Mar 31, 2021, 4:53 PM IST