ഇന്ത്യക്ക് അഭിമാനമായി ബോളിവുഡ് താരം വിദ്യുത് ജംവാല്‍. 'യു ഡോണ്ട് വാന്‍റ് ടു മെസ് വിത്ത്' പട്ടികയിലാണ് വിദ്യുത് ജംവാല്‍ ഇടം പിടിച്ചത്. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിനും ഡിസ്‌ക്കവറി ചാനലിലെ 'മാൻ വേഴ്‌സസ് വൈൽഡ്' പരിപാടിയുടെ അവതാരകൻ ബെയർ ഗ്രിൽസിനുമൊപ്പം ആദ്യ പത്തിലാണ് യുവബോളിവുഡ് താരത്തിന്‍റെയും സ്ഥാനം.
'യു ഡോണ്ട് വാന്‍റ് ടു മെസ് വിത്ത്' പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ താരമായി വിദ്യുത് ജംവാല്‍ - bollywood actor vidyut
ദി റിച്ചെസ്റ്റിന്‍റെ യു ഡോണ്ട് വാന്‍റ് ടു മെസ് വിത്തിൽ ആദ്യ പത്തിലാണ് ബോളിവുഡ് നടൻ വിദ്യുത് ജംവാല്‍ ഇടം പിടിച്ചത്. സിനിമയിലെ ആക്ഷൻരംഗങ്ങളിലെ പ്രകടനത്തിലൂടെയാണ് യുവതാരത്തിന്‍റെ നേട്ടം.
ദി റിച്ചെസ്റ്റിന്‍റെ യു ഡോണ്ട് വാന്‍റ് ടു മെസ് വിത്തിൽ സ്ഥാനം പിടിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് വിദ്യുത് ജംവാല്‍. സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ഗംഭീരപ്രകടനം കാഴ്ചവക്കുന്ന വിദ്യുത് പ്രശസ്‌തനായ സ്റ്റണ്ട് പ്രൊഫഷണലാണ്. മൂന്നാം വയസുമുതൽ കളരിപ്പയറ്റ് അഭ്യസിച്ചിട്ടുള്ള താരം യു ഡോണ്ട് വാന്‍റ് ടു മെസ് വിത്തിൽ ഇടം നേടിയത് സിനിമാ- ആക്ഷൻ രംഗങ്ങളിലെ മികവിനാണ്. ബോളിവുഡിന് പുറമെ തമിഴ് ചിത്രം അഞ്ചാനയിലും സൂര്യയ്‌ക്കൊപ്പം വിദ്യുത് അഭിനയിച്ചിട്ടുണ്ട്. ടിഗ്‌മാൻഷു ദുലിയ സംവിധാനം ചെയ്യുന്ന യാരാ എന്ന ബോളിവുഡ് ചിത്രമാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഫ്രഞ്ച് ചിത്രം എ ഗാങ് സ്റ്റോറിയുടെ റീമേക്ക് കൂടിയായ യാര ജൂലൈ 30 മുതൽ ചിത്രം സീ ഫെവിൽ പ്രദർശിപ്പിക്കും.