വൈറസിനെ നിസാരമായി കാണരുതെന്ന് നിര്‍ദേശിച്ച് അഭിഷേക് ബച്ചന്‍ - അഭിഷേക് ബച്ചന്‍
പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കൊവിഡിനെ നിസാരമായി കാണരുതെന്നും താരം വീഡിയോയിലൂടെ പറയുന്നു. തന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കുന്നതെന്നും അഭിഷേക് ബച്ചൻ.
![വൈറസിനെ നിസാരമായി കാണരുതെന്ന് നിര്‍ദേശിച്ച് അഭിഷേക് ബച്ചന്‍ Abhishek Bachchan urges people not to take the virus lightly വൈറസിനെ നിസാരമായി കാണരുതെന്ന് നിര്‍ദേശിച്ച് അഭിഷേക് ബച്ചന്‍ അഭിഷേക് ബച്ചന്‍ Abhishek Bachcha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8763858-121-8763858-1599822257612.jpg)
കൊവിഡ് സ്ഥിരീകരിച്ച ബോളിവുഡ് നടന്മാരില്‍ ഒരാളായിരുന്നു അഭിഷേക് ബച്ചന്‍. ഒരു മാസത്തോളം നീണ്ട ചികിത്സകള്‍ക്കൊടുവിലാണ് താരം കൊവിഡ് മുക്തനായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും ഓരോ ദിവസത്തെ പുരോഗതിയും മറ്റും അദ്ദേഹം സോഷ്യല്‍മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. കൊവിഡിനെ നിസാരമായി കണ്ട് നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്ന് ഓര്‍മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അഭിഷേക്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്‍റെ ഓര്‍മപ്പെടുത്തല്‍. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കൊവിഡിനെ നിസാരമായി കാണരുതെന്നും താരം വീഡിയോയിലൂടെ പറയുന്നു. തന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കുന്നതെന്നും അഭിഷേക് പറഞ്ഞു. അഭിഷേക് ബച്ചനോടൊപ്പം പിതാവ് അമിതാഭ് ബച്ചനും ഭാര്യ ഐശ്വര്യ റായ്‌ക്കും മകള്‍ ആരാധ്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.