അഭിഷേക് ബച്ചന്‍റെ പുതിയ ചിത്രം 'ദി ബിഗ് ബുളി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 1900 മുതൽ 2000 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യൻ സാമ്പത്തിക വിപണിയെ പശ്ചാത്തലമാക്കി പുറത്തിറക്കുന്ന ബോളിവുഡ് ചിത്രം ഈ വർഷം ഒക്‌ടോബർ 23ന് തിയേറ്ററുകളിലെത്തുമെന്ന് അഭിഷേക് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
'ദി ബിഗ് ബുൾ' ഒക്‌ടോബർ 23ന് തിയേറ്ററുകളിലെത്തും - കുക്കീ ഗുലാട്ടി
അജയ് ദേവ്ഗണും ആനന്ദ് പണ്ഡിറ്റും ചേർന്ന് നിർമിക്കുന്ന ചിത്രം പ്രമേയമാക്കുന്നത് ഹര്‍ഷദ് മേത്തയുടെ ജീവിതകഥയാണ്.
!['ദി ബിഗ് ബുൾ' ഒക്‌ടോബർ 23ന് തിയേറ്ററുകളിലെത്തും The Big Bull release date Big Bull release date Abhishek Bachchan Big Bull release date Abhishek Bachchan upcoming film Film on Harshad Mehta അജയ് ദേവ്ഗണും ആനന്ദ് പണ്ഡിറ്റും അജയ് ദേവ്ഗൺ ആനന്ദ് പണ്ഡിറ്റ് ഹര്‍ഷദ് മേത്ത സ്വപ്‌നങ്ങൾ വിറ്റഴിച്ച മനുഷ്യൻ ദി ബിഗ് ബുൾ അഭിഷേക് ബച്ചൻ കുക്കീ ഗുലാട്ടി ദി ബിഗ് ബുളിന്‍റെ റിലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6060793-thumbnail-3x2-bigbull.jpg)
ദി ബിഗ് ബുൾ
കുക്കീ ഗുലാട്ടി സംവിധാനം ചെയ്യുന്ന ദി ബിഗ് ബുൾ ഓഹരിവിപണിയിലെ കാളക്കൂറ്റന്‍ എന്നു വിശേഷിപ്പിച്ചിരുന്ന ഹര്‍ഷദ് മേത്തയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അഭിഷേക് ബച്ചനൊപ്പം ഇലിയാന ഡിക്രൂസയും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജയ് ദേവ്ഗണും ആനന്ദ് പണ്ഡിറ്റും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.