തെലങ്കാന :ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ തന്‍റെ 46ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളും സമ്മാനങ്ങളുമായി എത്തിയിരിക്കുന്നത്. ഈ ദിനത്തില്‍ താരത്തിന് ഏറ്റവും മികച്ചൊരു സമ്മാനം ലഭിച്ചിരിക്കുകയാണ്.
Ghoomer shooting start : അഭിഷേകിന്‍റെ ഏറ്റവും പുതിയ സിനിമയായ 'ഘൂമറി'ന്‍റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. 'ഘൂമറി'ന്‍റെ ഷൂട്ടിങ് ആരംഭിച്ചതിന്‍റെ ചിത്രങ്ങള്‍ താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
Abhishek Bachchan Ghoomer movie: 'ഘൂമറി'ന്‍റെ ക്ലാപ് ബോര്‍ഡാണ് താരം തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഗണപതിയെ ആരാധിച്ചുകൊണ്ടാണ് 'ഘൂമര്‍' ടീം ചിത്രീകരണം ആരംഭിച്ചത്. ഇതിലും മികച്ചൊരു ജന്മദിന സമ്മാനം ചോദിക്കാന്‍ കഴിയില്ല എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്.
Abhishek Bachchan film with R Balki: സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം ഇപ്പോള്‍ മഹാബലേശ്വറിലാണ്. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബാല്‍കിയുടെ ഹോപ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഗൗരി ഷിന്‍ഡെയും അനില്‍ നായിഡുവും ചേര്‍ന്നാണ് നിര്‍മാണം. അമിതാഭ് ബച്ചനും വിദ്യാ ബാലനും ഒന്നിച്ചെത്തിയ 'പാ' (2009) എന്ന സിനിമയ്‌ക്ക് ശേഷം ആര്‍.ബാല്‍കിക്കൊപ്പം കൈകോര്‍ക്കുന്ന അഭിഷേകിന്‍റെ രണ്ടാമത്തെ ചിത്രമാണ് 'ഘൂമര്‍'.
Abhishek Bachchan upcoming movies : സംവിധായകന്‍ തുഷാര്‍ ജലോട്ടയുടെ 'ദസ്‌വി' എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. ദിനേശ് വിജന്‍ നിര്‍മിക്കുന്ന സിനിമയില്‍ യാമി ഗൗതം, നിമ്രത് കൗർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മിസ്‌റ്ററി ത്രില്ലർ 'ബ്രീത്ത്: ഇൻ ടു ദ ഷാഡോസിന്‍റെ' പുതിയ സീസണിലും താരം വേഷമിടും. മായങ്ക് ശർമ സംവിധാനം ചെയ്യുന്ന ഷോയിൽ അഭിഷേക് ബച്ചനും അമിത് സാദും അണിനിരക്കുന്നു.
Also Read: വീണ്ടും കാമുകിയുടെ കൈ പിടിച്ച് ഹൃത്വിക് റോഷന്‍ ; പിന്തുടര്‍ന്ന് പാപ്പരാസികള്‍