പുതിയ പരീക്ഷണവുമായി ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ എത്തുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ബോബ് വിശ്വാസിലെ അഭിഷേകിന്‍റെ മേക്കോവര്‍ കണ്ട് ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. നീട്ടി വെട്ടിയിറക്കിയ മുടിയും ക്ലീന്‍ ഷേവും കണ്ണടയും ധരിച്ചാണ് അഭിഷേക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിദ്യാ ബാലന്‍ നായികയായ കഹാനി എന്ന ചിത്രത്തില്‍ സാശ്വത ചാറ്റര്‍ജി അഭിനയിച്ച കഥാപാത്രമാണ് ബോബ് ബിശ്വാസ്. ഈ കഥാപാത്രമായാണ് അഭിഷേക് വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്.
പക്കാ വെറൈറ്റി... അഭിഷേക് ബച്ചന്‍ തകര്‍ക്കും - അഭിഷേക് ബച്ചന്‍
ബോബ് ബിശ്വാസ് എന്ന ചിത്രത്തിലെ അഭിഷേക് ബച്ചന്‍റെ മേക്കോവറാണ് ലൊക്കേഷന്‍ ചിത്രങ്ങളിലുള്ളത്. ദിയ അന്നപൂര്‍ണ ഘോഷാണ് സിനിമ സംവിധാനം ചെയ്യുന്നത്

ചിത്രത്തിന്‍റെ ഷൂട്ടിങ് കൊല്‍ക്കത്തയിലാണ് പുരോഗമിക്കുന്നത്. നവംബര്‍ 24ന് ആണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. ദിയ അന്നപൂര്‍ണ ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രാംഗദ സിങ്, അമര്‍ ഉപാധ്യായ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റര്‍ടെയ്ന്‍മെന്‍റ്‌സാണ് നിര്‍മാണം.
നെറ്റ്ഫ്‌ളിക്സില്‍ റിലീസ് ചെയ്‌ത അനുരാഗ് ബസു ചിത്രം ലുഡോയാണ് അവസാനമായി റിലീസ് ചെയ്‌ത അഭിഷേക് ബച്ചന്‍ ചിത്രം. ദ ബിഗ് ബുള്‍ എന്ന ബയോഗ്രാഫിക്കല്‍ ക്രൈം ത്രില്ലറാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.