കേരളം

kerala

ETV Bharat / sitara

'ആശികി' ഫെയിം രാഹുൽ റോയ് സുഖം പ്രാപിക്കുന്നു - brain stroke rahul roy actor news

മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് നാനാവതി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രാഹുൽ റോയ് സുഖം പ്രാപിച്ചുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു

ആശികി ഫെയിം രാഹുൽ റോയ് വാർത്ത  രാഹുൽ റോയ് സുഖം പ്രാപിക്കുന്നു വാർത്ത  മസ്‌തിഷ്‌കാഘാതം രാഹുൽ റോയ് വാർത്ത  bollywood actor hospitalised and recuperating news  aashiqui actor rahul roy hospitalised news  brain stroke rahul roy actor news  nanavati hospital news
'ആശികി' ഫെയിം രാഹുൽ റോയ് സുഖം പ്രാപിക്കുന്നു

By

Published : Nov 29, 2020, 8:52 PM IST

മുംബൈ: മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള 'ആശികി' ഫെയിം രാഹുൽ റോയ് സുഖം പ്രാപിച്ചുവരികയാണെന്ന് ബന്ധുക്കൾ. 1990ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ആശികിയിലെ നായകൻ രാഹുലിനെ രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഗിലിൽ ഷൂട്ടിങ് കഴിഞ്ഞ് മുംബൈയിലെത്തിയ രാഹുലിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നാനാവതി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ, താരം സുരക്ഷിതനാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ബന്ധുക്കൾ അറിയിച്ചു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത ആശികിയിലൂടെയാണ് രാഹുൽ റോയ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ച നടൻ 2006ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും ഭാഗമായിട്ടുണ്ട്.

ABOUT THE AUTHOR

...view details