ബോളിവുഡിന്‍റെ പ്രിയതാരങ്ങളാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ആമിര്‍ഖാനും അക്ഷയ് കുമാറും. നിരവധി ചിത്രങ്ങളില്‍ തങ്ങളുടെ അഭിനയമികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. താരങ്ങളുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ചന്ദ എന്ന ചിത്രത്തിന്‍റെ റിലീസിനായി താരത്തിന്‍റെ അഭ്യര്‍ഥന പ്രകാരം അതേ ദിവസം റിലീസ് ചെയ്യാനിരുന്ന അക്ഷയ്‌കുമാറിന്‍റെ ബച്ചന്‍ പാണ്ഡെയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.
'ചിലപ്പോള്‍ ഇതെല്ലാം ഒരൊറ്റ സംഭാഷണത്തില്‍ ശരിയാവും. എന്‍റെ സുഹൃത്തുക്കളായ അക്ഷയ് കുമാറിനും സാജിദ് നദിയാവാലക്കും നന്ദി. എന്‍റെ അഭ്യര്‍ഥന പ്രകാരം അവര്‍ അവരുടെ ചിത്രമായ ബച്ചന്‍ പാണ്ഡെയുടെ റിലീസ് മാറ്റിയിരിക്കുന്നു. അവരുടെ ചിത്രത്തിനും അവര്‍ക്കും എല്ലാ ആശംസകളും നേരുന്നു' ആമിര്‍ ട്വീറ്റ് ചെയ്തു.