ബോളിവുഡ് താരം ആമിര്‍ ഖാനും ചലച്ചിത്ര നിർമാതാവ് കിരണ്‍ റാവുവും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി കഴിഞ്ഞ ജൂലൈയിലാണ് അറിയിച്ചത്. എന്നാൽ, തങ്ങൾ അടുത്ത സുഹൃത്തുക്കളായി തുടരുമെന്നും ഒരുമിച്ച് സിനിമകൾ ചെയ്യുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ആ വാക്കുകള്‍ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതാണ് മുൻ ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.
ഞായറാഴ്‌ച മുംബൈയിലെ ഒരു റസ്റ്ററന്‍റിന് പുറത്ത് നിന്നുള്ള ആമിറിന്‍റെയും കിരണിന്‍റെയും മകന്‍റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒൻപത് വയസുകാരൻ മകന്‍ ആസാദ് റാവു ഖാനെയും കിരണ്‍ റാവുവിനെയും ചേർത്തുപിടിച്ച് പോസ് ചെയ്യുന്ന ആമിർ ഖാനാണ് ചിത്രങ്ങളിലുള്ളത്.