മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ നിരാലംബരായ ആളുകൾക്ക് ധനസഹായം നൽകിയെന്ന് അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ടുകളിൽ സത്യമില്ലെന്ന് പറഞ്ഞ് താരം തന്നെ രംഗത്തെത്തി.
ഗോതമ്പ് പാക്കറ്റിൽ പണം; പ്രചരണങ്ങൾക്ക് അവസാനം കുറിച്ച് ആമിർ ഖാൻ - പ്രചരണങ്ങൾക്ക് അവസാനം കുറിച്ച് ആമിർ ഖാൻ
ആമിർ ഖാൻ നിരാലംബരായ ആളുകൾക്ക് ധനസഹായം നൽകിയെന്ന് അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തിരുന്നു
ആമിർ ഖാൻ
"സുഹൃത്തുക്കളേ, ഞാൻ ഗോതമ്പ് ബാഗുകളിൽ പണം നിക്ഷേപിക്കുന്ന ആളല്ല. ഇത് ഒന്നുകിൽ ഒരു വ്യാജ കഥ, അല്ലെങ്കിൽ ഇതിന് പിന്നിൽ സ്വയം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു റോബിൻ ഹൂഡ്! സുരക്ഷിതരായിരിക്കുക.. ആമിർ ഖാൻ കുറിച്ചു. ഒരു കിലോയുടെ ഗോതമ്പ് പൊടി പാക്കറ്റിൽ 15,000 രൂപ നിക്ഷേപിച്ച് നൽകിയെന്നായിരുന്നു വ്യാജ വീഡിയോ പ്രചരിച്ചിരുന്നത്.
TAGGED:
ആമിർ ഖാൻ