മാർച്ച് 14ന് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ 56ലേക്ക് കടക്കുകയാണ്. എന്നാൽ, അമ്പത് കഴിഞ്ഞും റൊമാൻസും ചുറുചുറുക്കുമായി ആമിർ ഖാൻ ആരാധകരെ ഞെട്ടിക്കുന്നു. 'കോയി ജാനേ നാ' എന്ന പുതിയ ചിത്രത്തിലെ താരത്തിന്‍റെ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്.
പ്രായം വെറും നമ്പർ; ആമിർ ഖാന്‍റെ റൊമാന്‍റിക് ലുക്ക് വൈറലാവുന്നു - aamir khan elli avram news
എല്ലി അവ്രാമിക്കൊപ്പം 'കോയി ജാനേ നാ' എന്ന ചിത്രത്തിൽ നിന്നുള്ള പുത്തൻ ലുക്കാണ് ആരാധകർ ആഘോഷമാക്കുന്നത്
ചിത്രത്തിലെ 'ഹർ ഫൺ മോല' എന്ന ഡാൻസ് രംഗത്തിൽ എല്ലി അവ്രാമിക്കൊപ്പമുള്ള സൂപ്പർതാരത്തിന്‍റെ റൊമാന്‍റിക് ലുക്ക് ആരാധകർ ആഘോഷമാക്കുകയാണ്. എല്ലി അവ്രാമിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായ കോയി ജാനേ നാ സംവിധാനം ചെയ്യുന്നത് അമിൻ ഹജീയാണ്. ആമിർ ഖാന് ചിത്രത്തിൽ അതിഥി വേഷമാണ്. മലംഗ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് എല്ലി അവ്രാമി.
തന്‍റെ സഹതാരം ആമിർ ഖാന്‍റെ വിനയവും തുറന്ന മനസും സഹപ്രവർത്തകർക്ക് നൽകുന്ന പിന്തുണയും പരാമർശിച്ച് മുമ്പും എമ്രി സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. കുനാൽ കപൂറും അമീറ ദസ്തറുമാണ് കോയി ജാനേ നായിലെ മുഖ്യതാരങ്ങൾ.