ബോളിവുഡ് നടന്‍ ആമിര്‍ഖാനുള്ളത് പോലെ തന്നെ നിരവധി ആരാധകര്‍ താരത്തിന്‍റെ മകള്‍ ഇറ ഖാനുമുണ്ട്. സോഷ്യല്‍മീഡിയയിലൂടെ എല്ലാവര്‍ക്കും സുപരിചിതയുമാണ് ഇറ ഖാന്‍. മാനസികാരോഗ്യ ദിനത്തില്‍ ചില തുറന്ന് പറച്ചിലുകള്‍ നടത്തിക്കൊണ്ട് ഇറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. താന്‍ നാല് വര്‍ഷമായി വിഷാദ രോഗിയാണെന്നാണ് ഇറ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്.
താന്‍ വിഷാദ രോഗത്തിന് ചികിത്സയിലാണ്, തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്‍റെ മകള്‍ ഇറ
താന്‍ നാല് വര്‍ഷമായി വിഷാദ രോഗിയാണെന്നും ഇപ്പോള്‍ ചികിത്സ നടക്കുന്നുണ്ടെന്നും ഇറ വീഡിയോയിലൂടെ പറഞ്ഞു.
'ഹായ്... ഞാന്‍ വിഷാദ രോഗിയാണ്. ഇപ്പോള്‍ നാല് വര്‍ഷത്തില്‍ അധികമായി. ഞാന്‍ ഡോക്ടറെ കണ്ടിരുന്നു. ക്ലിനിക്കലി ഡിപ്രസ്‌ഡാണ്. ഇപ്പോള്‍ വളരെ അധികം മെച്ചപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. വിഷാദത്തിലൂടെയുള്ള യാത്രയിലേക്ക് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ നമ്മളെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും മനസിലാക്കാന്‍ സാധിക്കും. ഞാന്‍ എവിടെ നിന്നാണോ ആരംഭിച്ചത് അവിടെ നിന്ന് തുടങ്ങാം. എന്തുകൊണ്ടാണ് എനിക്ക് വിഷാദരോഗം വന്നത്. വിഷാദം വരാന്‍ ഞാന്‍ ആരാണ്? എനിക്ക് എല്ലാം ഉണ്ടല്ലോ... അല്ലേ....?' ഇതായിരുന്നു ഇറ വീഡിയോയിലൂടെ പറഞ്ഞത്. ആമിര്‍ ഖാന് ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ് ഇറ. അടുത്തിടെ സംവിധാന രംഗത്തേക്കും ഇറ കടന്നിരുന്നു.