ചെന്നൈ: യുവാക്കൾ മയക്കുമരുന്നുകളും ഡിപ്‌സോമാനിയ പോലുള്ള ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കരുതെന്ന് ബോളിവുഡ് താരം അമീർ ഖാൻ. "മയക്കുമരുന്ന് ഉപയോഗത്തിന് അടിമപ്പെടരുത്, അത് നിങ്ങളുടെ ജീവിതം നശിപ്പിക്കും. നമ്മുടെ ജീവിതം അത്രയും വിലയേറിയതാണ്. നാം സന്തോഷത്തോടെ ജീവിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും വേണം." മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഒഴിവാക്കണമെന്ന് അമീർഖാൻ യുവത്വങ്ങളോട് പറഞ്ഞു. ഒപ്പം, ശരീരവും ഹൃദയവും ആരോഗ്യകരമായി നിലനിർത്താനായി ശരിയായ വ്യായാമം വേണമെന്നും താരം കൂട്ടിച്ചേർത്തു.
യുവാക്കളിലെ ലഹരി ഉപയോഗങ്ങൾക്കെതിരെ അമീർ ഖാന്‍റെ സന്ദേശം - Aamir Khan
മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഒഴിവാക്കണമെന്നും ശരീരവും ഹൃദയവും ആരോഗ്യകരമായി നിലനിർത്താനായി ശരിയായ വ്യായാമം വേണമെന്നും ബോളിവുഡ് താരം അമീർ ഖാൻ പറഞ്ഞു.

അമീർ ഖാന്‍റെ സന്ദേശം
ധനുഷ്കോടിയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ താരത്തെ രാമനാഥപുരം പൊലീസ് സൂപ്രണ്ട് വരുൺ കുമാർ സന്ദർശിക്കുകയും ചെറുപ്പക്കാർക്കിടയിലുള്ള ലഹരി ഉപയോഗം കുറക്കാൻ അവരോട് ആവശ്യപ്പെടണമെന്ന് പറയുകയും ചെയ്‌തിരുന്നു. രാമേശ്വരത്തും ധനുഷ്കോടിയിലും 'ലാൽ സിംഗ് ചദ്ദ' സിനിമയുടെ ചിത്രീകരണത്തിനായാണ് താരം എത്തിയത്.