കേരളം

kerala

ETV Bharat / sitara

മാൻ കപൂറിന്‍റെയും സയീദ ഭായിയുടെയും പ്രണയം; 'എ സ്യൂട്ടബിൾ ബോയ്' ട്രെയിലറെത്തി

മിരാ നായരുടെ സംവിധാനത്തിൽ പുറത്തിറക്കുന്ന 'എ സ്യൂട്ടബിൾ ബോയ്' ജൂലൈ 26 മുതൽ ബിബിസി വണ്ണിൽ പ്രദർശനത്തിന് എത്തും

trailer  മാൻ കപൂറിന്‍റെയും സയീദ ഭായിയുടെയും  മിരാ നായറിന്‍റെ  എ സ്യൂട്ടബിൾ ബോയ്  A suitable Boy directed by Mira Nair  ishaan khatter  tabbu  തബു  tabu  vikram seth  തബുവും മിര നായരും  തബു  ഇഷാൻ ഖട്ടർ  വിക്രം സേത്
മാൻ കപൂറിന്‍റെയും സയീദ ഭായിയുടെയും

By

Published : Jul 12, 2020, 1:50 PM IST

തബുവും മിരാ നായരും 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന 'എ സ്യൂട്ടബിൾ ബോയി'യുടെ ട്രെയിലർ പുറത്തിറങ്ങി. മിരാ നായർ സംവിധാനം ചെയ്യുന്ന സീരീസിൽ തബു, ഇഷാൻ ഖട്ടർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്‌ത എഴുത്തുകാരൻ വിക്രം സേതിന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്‌പദമാക്കിയാണ് എ സ്യൂട്ടബിൾ ബോയ് ഒരുക്കുന്നത്.

മാൻ കപൂർ, സയീദ ഭായി എന്നീ കഥാപാത്രങ്ങളായാണ് തബുവും ഇഷാൻ ഖട്ടറുമെത്തുന്നത്. റാം കപൂർ, തന്യ മണിക്തല, രസിക ദുഗൽ എന്നിവരും സീരീസിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ദി നെയിംസെയ്ക്കിലാണ് തബുവും സംവിധായികയും അവസാനമായി ഒന്നിച്ചത്. ബിബിസി വൺ നിർമിക്കുന്ന എ സ്യൂട്ടബിൾ ബോയ് ജൂലൈ 26 മുതൽ ബിബിസി വണ്ണിൽ പ്രദർശനത്തിനെത്തും.

ABOUT THE AUTHOR

...view details