രാജ്യത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വൈകാന്‍ സാധ്യത. അറുപത്തിയാറാമത് പതിപ്പിലെ ജൂറി ചെയര്‍മാനായിരുന്ന രാഹുല്‍ റവൈലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂറി അംഗങ്ങള്‍ ഒന്നിച്ച് കൂടുന്നതും സിനിമ കാണുന്നതും പുരസ്‌കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതും പ്രായോഗികമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മെയ് 3നാണ് പുരസ്‌ക്കാരം പ്രഖ്യാപിക്കേണ്ടിയിരുന്നത്. കൊവിഡ് ബാധയും ലോക്ക് ഡൗണും തുടരുന്നതിനാല്‍ പുരസ്‌ക്കാര പ്രഖ്യാപനം അനിശ്ചിതമായി നീണ്ടേക്കും.
ദേശീയ ചലച്ചിത്ര പുരസ്കാരവും കൊവിഡ് കൊണ്ടുപോകുമോ...? - രാജ്യത്ത് കൊവിഡ് ഭീതി
ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂറി അംഗങ്ങള്‍ ഒന്നിച്ച് കൂടുന്നതും സിനിമ കാണുന്നതും പുരസ്‌കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതും പ്രായോഗികമല്ലെന്ന് രാഹുല്‍ റവൈല്‍
ദേശീയ ചലച്ചിത്ര പുരസ്കാരവും കൊവിഡ് കൊണ്ടുപോകുമോ...?
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയും ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.